നയന്**താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയ അധ്യായം അവസാനിച്ചു. കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിനാല്* ആര്*ക്ക് എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്കെടുപ്പാണ് ഇപ്പോള്* നടക്കുന്നത്. എപ്പോഴത്തെയും പോലെ, നയന്**താര കബളിക്കപ്പെട്ടു എന്ന് നയന്**താരയുടെ ബന്ധുക്കള്* ആരോപണം ഉയര്*ത്തുന്നതായി തമിഴ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. ചിമ്പുവിനെ പോലെ നയന്**താരയുടെ പണം വിഴുങ്ങുകയാണ് പ്രഭുദേവയും ചെയ്തതെത്രെ.

തിരുവല്ലയിലുള്ള നയന്**താരയുടെ അടുത്ത ബന്ധുക്കളാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. പ്രഭുദേവയുടെ ഭാര്യയാകാന്* അഭിനയം നിര്*ത്തുകയും ഹിന്ദുവായി മതം*മാറുകയും ചെയ്ത നയന്**താരയ്ക്ക് ലഭിച്ചത് കയ്പ്പേറിയ അനുഭവങ്ങള്* ആണെന്നും ഇവര്* പറഞ്ഞതായി തമിഴ് മാധ്യമങ്ങളില്* വാര്*ത്ത വന്നിരിക്കുന്നു.

“ഞങ്ങള്* വളര്*ത്തിയ കുട്ടിയാണ് നയന്**താര. അവള്* ഇത്രയും പരിതാപകരമായ അവസ്ഥയില്* എത്തുമെന്ന് ഞങ്ങള്* സ്വപ്നത്തില്* പോലും വിചാരിച്ചതല്ല. പിടിവാശിക്കാരിയാണ് നയന്**താരയെന്ന് ചിലര്* പറയുന്നത് അസം*ബന്ധമാണ്. ഒരു പാവം പെണ്**കുട്ടിയാണവള്*. അവള്* എല്ലാവരെയും വിശ്വസിക്കും. ആദ്യം അവളെ വഞ്ചിച്ചത് ചിമ്പുവാണ്. ഇപ്പോള്* പ്രഭുദേവയും!”

“ചിമ്പു നിര്*മിച്ച ‘വല്ലവന്*’ എന്ന സിനിമ പണമില്ലാതെ ഉപേക്ഷിക്കേണ്ടി വരും എന്ന ഘട്ടം വന്നപ്പോള്* നയന്**താരയാണ് പണം നല്**കി സഹായിച്ചത്. എന്നാല്* ചിമ്പുവാകട്ടെ നയന്**താരയെ പറ്റിക്കുകയാണ് ചെയ്തത്. പ്രഭുദേവയോടൊപ്പം എങ്കിലും നയന്**താര സന്തോഷമായി ജീവിക്കും എന്ന് ഞങ്ങള്* കരുതി. പക്ഷേ, ഉണ്ടായത് മറ്റൊന്നാണ്.”

“റം*ലത്ത് - പ്രഭുദേവ വിവാഹമോചനത്തിന് പണം നല്**കി സഹായിച്ചത് ആരാണെന്ന് ഓരോരുത്തരുടെയും മനസാക്ഷിയോട് ചോദിച്ചാല്* ഉത്തരം ലഭിക്കും. പ്രഭുദേവ സം*വിധാനം ചെയ്ത ‘എങ്കേയും കാതല്*’ എന്ന സിനിമയ്ക്ക് വേണ്ടിയും നയന്**താര പണമിറക്കി. ആ പൈസയും പോയിക്കിട്ടി. എല്ലാവര്*ക്കും വേണ്ടത് നയന്**താരയുടെ പണമാണ്.”

“താനിനി അഭിനയിക്കില്ല എന്ന് നയന്**താര പ്രഖ്യാപിച്ചതോടെ ചിലരുടെ മോഹങ്ങള്*ക്ക് തിരശ്ശീല വീണു. പറ്റാവുന്നത്ര വേഗത്തില്* ആ പാവത്തിന്റെ പണമെല്ലാം ഇവര്* അടിച്ചുമാറ്റി. ഇപ്പോള്* കയ്യില്* ഒന്നുമില്ല എന്ന് മനസിലായതോടെ ആ പാവത്തിന്റെ കറിവേപ്പില പോലെ ഉപേക്ഷിക്കുകയും ചെയ്തു. നയന്**താര സിനിമ ഉപേക്ഷിച്ച് വരാന്* തയ്യാറാണെങ്കില്* നയന്**താരയ്ക്ക് നല്ലൊരു വരനെ ഞങ്ങള്* കണ്ടുപിടിച്ച് കൊടുക്കും” എന്ന് നയന്**താരയുടെ ബന്ധുക്കള്* പറയുന്നുവെത്രെ.




Keywords:Prabhudeva, cinema,Ramlath,Chimbu,nayantara's relatives, vallavan,Enkey kathal,Everybody Cheated Nayanthara