തമിഴിലും മറ്റ് പ്രധാനപ്പെട്ട ഇന്ത്യന്* ഭാഷകളിലും കോമഡിക്ക് മാത്രമായി ചാനലുകള്* ഉണ്ടെന്നിരിക്കേ, മലയാളത്തില്* ഇതുവരെയും അത്തരമൊരു ചാനല്* ക്ലച്ചുപിടിച്ചില്ല. ചിരിയുയര്*ത്തുന്ന വിവിധ പരിപാടികളുടെ കാര്യത്തില്* ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളും മുന്**പന്തിയില്* കേരളമാണ് എന്നതാണ് സത്യം. ചാക്യാര്* കൂത്ത്, ഓട്ടന്**തുള്ളല്*, ഹാസ്യകഥാപ്രസംഗം, സിനിമാ ഗാനങ്ങള്*ക്ക് പാരഡി ഗാനങ്ങള്*, മിമിക്സ് പരേഡ്, കോമഡി സ്കിറ്റുകളുടെ കസെറ്റുകള്* എന്നിങ്ങനെ തമാശക്കാര്യങ്ങളില്* ഏറെ പാരമ്പര്യമുള്ള സംസ്ഥാനമായിട്ടും കേരളത്തില്* ഒരു കോമഡി ചാനല്* വേരോടിയില്ല എന്നത് അത്ഭുതം തന്നെ. എന്തായാലും ഏഷ്യാനെറ്റ് ഇതാ ഈ പ്രശ്നത്തിനൊരു പരിഹാരവുമായി എത്തുന്നു.

‘ചിരി’ എന്ന പേരില്* ഫുള്**ടൈം കോമഡി പ്രോഗ്രാമുകള്* ബ്രോഡ്*കാസ്റ്റ് ചെയ്യുന്ന ഒരു ചാനലുമായാണ് ഏഷ്യാനെറ്റ് വരുന്നത്. ഈ ചാനലിന് ബ്രോഡ്കാസ്റ്റിംഗ്* അനുമതി ലഭിച്ചുകഴിഞ്ഞു. ഇപ്പോള്* ഏഷ്യാനെറ്റിന്റെ കോമഡി പരിപിടികള്* കൂടുതല്* വരുന്നത് ഏഷ്യാനെറ്റ്* പ്ലസ്സിലൂടെയാണ്*. അധികം വൈകാതെ തന്നെ ചരിയുടെ സംപ്രേഷണം ആരംഭിക്കുമെന്നാണ്* അറിയുന്നത്*. പേ ചാനല്* എന്ന നിലയിലാണ്* ഈ ചാനല്* തുടങ്ങുക എന്നറിയുന്നു*. കുറച്ചുകാലം മുമ്പ് ‘ചിരിത്തിര’ എന്നപേരില്* സണ്* ടിവി നെറ്റ്*വര്*ക്ക് ഒരു കോമഡി ചാനല്* ആരംഭിച്ചിരുന്നു. എന്നാല്* അധികം വൈകാതെ ഈ ചാനല്* പൂട്ടുകയും ചെയ്തു. എന്തായാലും, സണ്* ടിവി വിട്ടിട്ടുപോയ ‘സ്പേസ്’ നന്നായി ഉപയോഗപ്പെടുത്താന്* ഏഷ്യാനെറ്റിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.



Keywords:Asianet,broadcasting, Asianet plus, comedy channel, chirithira, sun tv, pay channel, comedy,parady songs,comedy skit,mimics parade