വമ്പന്*മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ചൊവ്വാഴ്ച ശ്രീലങ്കയെ നേരിടുന്നു. ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യ-ശ്രീലങ്ക മത്സരത്തില്* ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

സച്ചിന്* ടീമില്* തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം സെവാഗിനു ഇന്ത്യ വിശ്രമം അനുവദിച്ചു. റൊട്ടേഷന്* പോളിസിയുടെ ഭാഗമായാണിത്. ഇര്*ഫാന്* പത്താനും അന്തിമ ഇലവനില്* ഇടം പിടിച്ചു.

കഴിഞ്ഞ മത്സരത്തില്* ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യ തുടര്*ച്ചയായ മൂന്നാം ജയം ലക്*ഷ്യമിട്ടാണ് ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്* ഓസ്ട്രേലിയയോട് മുഴുവന്* മത്സരങ്ങളിലും പരാജയപ്പെട്ട ടീം ഇന്ത്യ ഏകദിന മത്സരങ്ങളിലെ ജയത്തോടെ വീണ്ടും കരുത്ത് വീണ്ടെടുത്തിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയയക്കെതിരെയും കഴിഞ്ഞ മത്സരങ്ങളില്* ജയിക്കാനായതിനാല്* ത്രിരാഷ്ട്ര കപ്പ് അകലെയല്ലെന്ന് ടീം ഇന്ത്യ കണക്കുകൂട്ടുന്നു.

അതേസമയം ഒരു ജയത്തോടെ പരമ്പരയില്* തിരിച്ചെത്താനാകും ശ്രീലങ്കയുടെ ശ്രമം. കഴിഞ്ഞമത്സരങ്ങളില്* ഇന്ത്യയോടും ഓസ്ട്രേലിയയോടും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു.



Keywords:cricket news, sports news, malayalam cricket news,India v sri Lanka, Adelaide odi