ത്രിരാഷ്ട്ര പരമ്പരയില്* ടീം ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന റൊട്ടേഷന്* രീതിയെ പിന്തുണച്ച് മുന്* നായകന്* സൌരവ് ഗാംഗുലി രംഗത്ത്. എല്ലാവര്*ക്കും അവസരം ലഭിക്കാന്* റൊട്ടേഷന്* രീതി ഉപകരിക്കുമെന്ന് ഗാംഗുലി പറഞ്ഞു.

ഇപ്പോള്* നടക്കുന്നത് വലിയ ഒരു ടൂര്*ണമെന്റ് ആണ്. അതിനാല്* റൊട്ടേഷന്* സമ്പ്രദായം നടപ്പിലാക്കുമ്പോള്* എല്ലാവര്*ക്കും അവസരം ലഭിക്കും. അന്തിമപ്പോരാട്ടത്തിന് സജ്ജമാകാന്* ടീമിന് ആകുമെന്നും ഗാംഗുലി പറഞ്ഞു.

ടെസ്റ്റ് പരമ്പരയില്* വിദേശത്ത് ടീം ഇന്ത്യ എട്ട് മത്സരങ്ങള്* പരാജയപ്പെട്ടിരുന്നു. എന്നാല്* ടീം ഇന്ത്യ ഏകദിനങ്ങളില്* മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യയുടേത് മികച്ച ഏകദിന ടീമാണ്. കാരണം ടീമിന്റെ നായകന്* മികച്ച ഏകദിന ക്രിക്കറ്റ് താരമാണെന്നത് തന്നെ - ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളില്* ടീം ഇന്ത്യ ബാറ്റിംഗില്* റൊട്ടേഷന്* രീതി നടപ്പിലാക്കിയിരുന്നു. ഓപ്പണര്*മാരില്* ഒരാള്*ക്ക് വിശ്രമം അനുവദിച്ചുകൊണ്ടായിരുന്നു റൊട്ടേഷന്* രീതി നടപ്പിലാക്കിയിരുന്നത്. യുവതാരങ്ങള്*ക്ക് അവസരം ലഭിക്കാനാണ് ഈ രീതിയെന്ന് നായകന്* ധോണി വ്യക്തമാക്കിയിരുന്നു.