ഏറെ പ്രതീക്ഷകളോടെയാണ് 2012ലേക്ക് മലയാള സിനിമാലോകം കടന്നത്. എന്നാല്* കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ വര്*ഷം ഇതുവരെ 15 സിനിമകള്* റിലീസായി. അതില്* പതിനാലും തകര്*ന്നു. വിജയിച്ചത് ഒരേയൊരു ചിത്രം - മമ്മൂട്ടിയുടെ മകന്* ദുല്*ക്കര്* സല്*മാന്* നായകനായ സെക്കന്*റ് ഷോ. ഈ സിനിമ വമ്പന്* ഹിറ്റായി മാറുകയാണ്.

12 ദിവസം കൊണ്ട് 3.90 കോടി രൂപയാണ് സെക്കന്*റ് ഷോ ഗ്രോസ് കളക്ഷന്* നേടിയത്. ഈ ലോ ബജറ്റ് ചിത്രം അമ്പത് ദിവസം പൂര്*ത്തിയാകുമ്പോള്* നിര്*മ്മാതാവിന് കോടികളുടെ ലാഭം ഉണ്ടാകുമെന്നാണ് ട്രേഡ് റിപ്പോര്*ട്ട്. ഒരു നവാഗതന്*റെ ചിത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിച്ചത് സിനിമാവൃത്തങ്ങളില്* അമ്പരപ്പുളവാക്കിയിട്ടുണ്ട്.

നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്* സംവിധാനം ചെയ്ത ഈ സിനിമയില്* എല്ലാ മേഖലകളിലും പുതുമുഖങ്ങളുടെ ഒരു വലിയ നിര തന്നെയാണ് പ്രവര്*ത്തിച്ചത്. 126 മിനിറ്റ് ദൈര്*ഘ്യമുള്ള ഈ സിനിമയുടെ രണ്ടാം പകുതിയിലെ ഇഴച്ചില്* ഒഴിച്ചാല്* മികച്ച ചിത്രം എന്ന അഭിപ്രായമാണ് പരക്കെ ഉണ്ടായത്.

കാസനോവ, സ്പാനിഷ് മസാല, ഉന്നം, അസുരവിത്ത്, പത്മശ്രീ ഭരത് ഡോക്ടര്* സരോജ്കുമാര്*, ഞാനും എന്*റെ ഫാമിലിയും, കുഞ്ഞളിയന്* തുടങ്ങിയ വലിയ സിനിമകള്* തകര്*ന്നപ്പോഴാണ് അവയ്ക്കിടയില്* നിന്ന് ഈ ചെറിയ സിനിമ കോടികള്* വാരിക്കൂട്ടി വിസ്മയമാകുന്നത്. കഴിഞ്ഞ ഒരു വര്*ഷമായി മമ്മൂട്ടിക്ക് ഒരു ഹിറ്റ് ചിത്രം നല്*കാന്* സാധിച്ചിട്ടില്ല. മമ്മൂട്ടിയുടെ മകന്* ആദ്യചിത്രത്തിലൂടെ തന്നെ വിജയനായകനെന്ന പദവിയിലെത്തിയിരിക്കുന്നു.