" മൂര്*ത്തി ചെറുതെങ്കിലും കീര്*ത്തി വലുതാണെന്ന "ചൊല്ലു കേട്ടിട്ടില്ലേ? അതു
പോലെ തന്നെയാണ്. ചെറുനാരങ്ങക്കുള്ള ഗുണ മേന്മകളും. "റുട്ടേസി" എന്ന
സസ്യകുലത്തിലെ അംഗമായ ചെറുനാരങ്ങ സംസ്കൃത ഭാഷയില്* "ജംബീരം" എന്നും
ഇംഗ്ലിഷില്* "ലൈം" എന്നും അറിയപ്പെടുന്നു. നല്ല സുഗന്ധമുള്ള ഒരു കനിയാണ് മഞ്ഞ
നിറമുള്ള ചെറുനാരങ്ങ.

മനുഷ്യശരീരത്തെ ബാധിക്കുന്ന നിരവധി രോഗങ്ങള്*ക്ക് വിശേഷപ്പെട്ട ഒരു കനിയാണ്
എവിടെയും അനായാസമായി ലഭിക്കുന്ന ചെറുനാരങ്ങ. രക്തശുദ്ധിക്ക് ചെറുനാരങ്ങ
നീര് ഇടയ്ക്കിടെ കഴിക്കുന്നത് അത്യുത്തമമാണ്. ശരീരത്തിലുണ്ടാകുന്ന അരിമ്പാറ
മാറിക്കിട്ടാന്* ചെറുനാരങ്ങ മുറിച്ച് അരിമ്പാറയുള്ള സ്ഥലത്ത് ഉരസിയാല്*മതി.
.കുളിക്കാനുള്ള ജലത്തില്* ഒരു ചെറുനാരങ്ങയുടെ നീരു ചേര്*ത്ത് കുളിക്കുന്ന
പക്ഷം ജലദോഷത്തെയും, വിയര്*പ്പ് നാറ്റത്തെയും അകറ്റാം.

തൊണ്ടസംബന്ധമായ അസുഖങ്ങള്*ക്കും തൊണ്ടയിലെ എരിച്ചലും വേദനയും നീക്കുന്നതിനും
ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്. അതുപോലെ കുട്ടികള്*ക്ക് പതിവായി
ചെറുനാരങ്ങ നീരു കൊടുക്കുകയാണെങ്കില്* മലശോധന ക്രമീകരിക്കപ്പെടുകയും , നല്ല
രക്തപ്രസാദം കൈവരികയും ചെയ്യും.

ശരീരത്തിന് അഴകും ആരോഗ്യവും പ്രദാനം ചെയ്യുന്ന ചെറു നാരങ്ങയില്* വൈറ്റമിന്* സി
സമൃദ്ധമായ തോതില്* അടങ്ങിയിരിക്കുന്നു. ദഹനക്കേട് , ചര്*മ്മദോഷം, മലബന്ധം
എന്നിവയ്ക്ക് ചെറുനാരങ്ങ ഫലപ്രദമാണ്. പയോറിയ, മോണപഴുപ്പ്, വായ്നാറ്റം
എന്നിവയ്ക്ക് ചെറുനാരങ്ങനീരും അതിന്റെ ഇരട്ടി പനിനീരും ചേര്*ത്ത് നിത്യവും
രണ്ടു നേരം വായില്*ക്കൊണ്ടാല്* മതി.

ആമാശയത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്*ത്തനക്ഷമത വര്*ദ്ധിപ്പിക്കാനുള്ള
ചെറുനാരങ്ങയുടെ കഴിവു ഒന്നു വേറെതന്നെയാണ്. ചെറുനാരങ്ങനീരു പിഴിഞ്ഞ
വെള്ളത്തില്* അല്*പ്പം ഉപ്പ് ചേര്*ത്ത് കുടിച്ചാല്* ശരീരക്ഷീണം വേഗത്തില്*
മാറിക്കിട്ടും. അതു പോലെ വയറു വേദന അനുഭവപ്പെടുമ്പോള്* ഇഞ്ചി നീരും ചെറുനാരങ്ങ
നീരും ചേര്*ത്തു സേവിച്ചാല്* രോഗശമനം തീര്*ച്ച. ചെറുനാരങ്ങനീരും ഗന്ധകവും കൂടി
യോജിപ്പിച്ചു പുരട്ടിയാല്* വട്ടച്ചൊറി മാറിക്കിട്ടും.Tags: lemon, health benefit of lemon, drinking lemon water, skin care, good digestion, relief from constipation, eye care, and treatment of scurvy, piles,fight cancers of the mouth, skin, lung, breast, stomach and colon, skin cleansers