താജ് ഹോട്ടലില്* തല്ലുണ്ടാക്കിയതിന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്* അറസ്റ്റില്*. ചൊവ്വാഴ്ച രാത്രിയാണ് കേസിന് ആസ്*പദമായ സംഭവം. കോളാബോ പൊലീസാണ് സെയ്ഫ് അലി ഖാനെ കസ്റ്റഡിയില്* എടുത്തത്. പിന്നീട് സെയ്ഫിന് ജാമ്യം അനുവദിച്ചു.

ബിസിനസുകാരനായ ഇഖ്ബാല്* ശര്*മ്മയെ തല്ലിയെന്നാണ് കേസ്. സെയ്ഫും സുഹൃത്തുക്കളും ചേര്*ന്ന് ആക്രമിച്ചുവെന്ന് ആരോപിച്ച് ഇഖ്ബാല്* ശര്*മ്മ കോടതിയെ സമീപിക്കുകയായിരുന്നു.

സെയ്ഫും കൂട്ടരും ഉച്ചത്തില്* സംസാരിച്ചതാണ് പ്രശ്*നങ്ങളുടെ തുടക്കം. ഉച്ചത്തിലുള്ള സംസാരം കുറയ്ക്കണമെന്ന് ഇഖ്ബാല്* പറഞ്ഞതോടെ വാക്കേറ്റമായി. ഒടുവില്* ഇഖ്ബാലിനെ സെയ്ഫ് തല്ലുകയായിരുന്നു. ആക്രമണത്തില്* ഇഖ്ബാലിന്*റെ മൂക്കിന് ഗുരുതരമായി പരുക്കേറ്റു.

ഐപിസി 325 പ്രകാരമാണ് സെയ്ഫിനെതിരെ കേസെടുത്തിരിക്കുന്നത്. സെയ്ഫിനൊപ്പം കാമുകി കരീനയും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു.
Keywords:Bollywood actor, IPC 325,kareena kapoor, lover,Ikbal sharma,Saif ali Khan Arrested