ടീമില്* ഭിന്നതയില്ലെന്ന് നായകന്* ധോണി. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്*ത്തകള്* കേട്ട് ഇന്ത്യന്* ക്യാമ്പില്* ചിരിവരികയാണെന്നും ധോണി പറഞ്ഞു.

ഉപനായകന്* സെവാഗുമായോ മറ്റ് ആരെങ്കിലുമായോ ഒരു പ്രശ്നവുമില്ല. ടീമില്* ഭിന്നതയുണ്ടെന്ന വാര്*ത്തകള്* ഞങ്ങളെ ചിരിപ്പിക്കുന്നു. അടുത്ത മത്സരങ്ങള്* ജയിച്ച് ഫൈനലില്* എത്തുകയാണ് ഇപ്പോഴത്തെ ലക്*ഷ്യമെന്നും ധോണി പറഞ്ഞു.

ഭിന്നതയുണ്ടെന്ന വാര്*ത്തകള്* ടീം പ്രകടനത്തെ ബാധിക്കില്ല. സെവാഗുമായി ഒരു പ്രശ്നവുമില്ല. അതുകൊണ്ടുതന്നെ സെവാഗുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യവുമില്ല- ധോണി പറഞ്ഞു.

ത്രിരാഷ്ട്ര പരമ്പരയില്* സച്ചിന്*, ഗംഭീര്*, സെവാഗ് എന്നിവര്* റൊട്ടേഷനിലായിരുന്നു മത്സരങ്ങളില്* പങ്കെടുപ്പിച്ചിരുന്നത്. യുവതാരങ്ങള്*ക്ക് അവസരം നല്*കുന്നതിനാണ് റൊട്ടേഷന്* രീതിയെന്നായിരുന്നു ആദ്യം ധോണി പറഞ്ഞിരുന്നു.
എന്നാല്* മൂന്ന് ഓപ്പണര്*മാരും മോശം ഫീല്*ഡര്*മാരായതിനാലാണ് റൊട്ടേറ്റ് ചെയ്യുന്നതെന്ന് ധോണി പിന്നീട് പറഞ്ഞിരുന്നു. ഇതിനെ വിമര്*ശിച്ച് സെവാഗ് പരസ്യമായി രംഗത്തെത്തെത്തിയിരുന്നു. ഫീല്*ഡിംഗിന്റെ അടിസ്ഥാനത്തിലാണ് റൊട്ടേഷന്* ഏര്*പ്പെടുത്തിയതെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു സെവാഗ് പറഞ്ഞത്.
Keywords:Sachin, Gambheer, Sevag, Rotation,No dissension, no communication gap in dressing room, Dhoni