ടീം ഇന്ത്യയുടെ നായകന്* ധോണി നടപ്പിലാക്കുന്ന റൊട്ടേഷന്* രീതി ബിസിസിയുടെ നിര്*ദ്ദേശപ്രകാരമാണെന്ന് ബിഷെന്* സിംഗ് ബേദി. ധോണിയെ ബിസിസിഐ തെറ്റായ തീരുമാനങ്ങള്* എടുപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് കരുതുന്നതെന്നും മുന്* നായകനായ ബേദി പറഞ്ഞു.

സച്ചിനും സെവാഗുമൊന്നും ഫീല്*ഡിംഗില്* മോശമാണെന്ന് കരുതുന്നില്ല. സച്ചിനും സെവാഗും പോലുള്ള താരങ്ങള്* മികച്ച പ്രതിഭകളാണ്. അത് ആര്*ക്കും എതിര്*ക്കാനാകില്ല- ബേദി പറഞ്ഞു.

സച്ചിന്* ലോകകപ്പ് ജയത്തിന് ശേഷം വിരമിക്കണമായിരുന്നുവെന്ന് കപില്* ദേവ് പറഞ്ഞതിനെയും ബേദി വിമര്*ശിച്ചു. അത് കപിലിന്റെ അഭിപ്രായമാണ്. എന്ന് വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് സച്ചിനാണ്. സച്ചിന്* വിരമിക്കണമെന്ന് പറയാന്* സാധിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടെന്ന് കരുതുന്നില്ല- ബേദി പറഞ്ഞു.Keywords:Sachin, Sevag, Kapil Dev, BBC, cricket news, sports news, today cicket news,Dhoni may have been forced , follow the rotation policy, Bishen Singh Bedi