ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിലും, കഴിഞ്ഞ നാല് ഏകദിനങ്ങളിലും ഫോം മെച്ചപ്പെടുത്താനാവാത്ത സച്ചിന്* ടെന്*ഡുല്*ക്കറെ ഏഷ്യാ കപ്പില്* കളിപ്പിക്കില്ലെന്ന് സൂചന. സച്ചിനു വിശ്രമം അനുവദിക്കുമെന്നാണ് ബി സി സി ഐ അറിയിച്ചിരിക്കുന്നത്. സമ്മര്*ദ്ധത്തില്* നിന്ന് വിമുക്തനാക്കാനാണ്* സച്ചിന് വിശ്രമം നല്*കുന്നതെന്നാണ് ബി സി സി ഐ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഓപ്പണര്* വീരേന്ദര്* സെവാഗിനെയും ഏഷ്യാ കാപ്പില്* കളിപ്പിക്കില്ലെന്നു ഏറെക്കുറെ വ്യക്തമായി. ഇന്ത്യന്* നായകന്* ധോണിയും സെവാഗും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ബി സി സി ഐയുടെ ഈ നീക്കം. ഇവര്* തമ്മില്* ഭിന്നതയുണ്ടെന്ന് ബി സി സി ഐ സമ്മതിക്കുന്നില്ലെങ്കിലും സേവാഗിനെ ഒഴിവാക്കി പ്രശ്നം അവസാനിപ്പിക്കാനാണ് ബി സി സി ഐയുടെ ശ്രമം.

എന്നാല്* സച്ചിന്* വിരമിക്കണം എന്ന തരത്തിലുള്ള വിമര്*ശങ്ങള്* ഉയരുന്ന സാഹചര്യത്തില്* ഒരു തത്ക്കാല നടപടിയായിട്ടാണ് ഏഷ്യാകപ്പില്* നിന്ന് സച്ചിനെ മാറ്റി നിര്*ത്തുന്നതെന്നാണ് സൂചന. തുടര്*ച്ചയായ പരാജയം ഏറ്റുവാങ്ങുന്ന ടീം ഇന്ത്യ ഏഷ്യാക്കപ്പില്* മികച്ച ഏഷ്യാകപ്പില്* കളിക്കുന്നവരുടെ കാര്യത്തില്* ഇനിയും തീരുമാനമായിട്ടില്ല.Keywords:BCCI,MS Dhoni,cricket news, sports news, cricket malayalam news,Virender Sehwag, Sachin Tendulkar,Rested' for Asia cup