അനൂപ് മേനോന്* എന്ന സെന്**സിബിളായ സിനിമാക്കാരന് ഇത് തിരിച്ചുവരവിന്റെ കാലമാണ്. നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമൊക്കെയായി തിളങ്ങി നില്*ക്കുന്ന അനൂപ് മേനോനെ തേടി മികച്ച അവസരങ്ങള്* പ്രവഹിക്കുകയാണ്. തിരക്കഥ, പകല്* നക്ഷത്രങ്ങള്*, കോക്*ടെയില്*, ട്രാഫിക്, ബ്യൂട്ടിഫുള്* തുടങ്ങിയ ചിത്രങ്ങളില്* ഗംഭീരപ്രകടനം നടത്തിയ അദ്ദേഹം മുല്ലശ്ശേരി മാധവന്* കുട്ടി നേമം പിഒ എന്ന ചിത്രത്തിലൂടെ വീണ്ടും നായകനായി.

അനൂപ് മേനോനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോനും* മേഘ്*നരാജും ഒരുമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജി ജോണ്* ആണ്. നമുക്ക് പാര്*ക്കാന്* എന്നാണ് ചിത്രത്തിന്റെ പേര്. ജയന്*-സുനോജ് ആണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ബ്യൂട്ടിഫുളിനുശേഷം അനൂപ് മേനോന്* ഗാനരചന നിര്*വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രതീഷ് വേഗയാണ് ഈണം പകരുന്നത്. ഡോക്ടര്* ലൗ, മമ്മി ആന്*ഡ് മി എന്നീ ചിത്രങ്ങള്*ക്കുശേഷം ജിതിന്* ആര്*ട്ടിന്റെ ബാനറില്* ജോയി തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രം നിര്*മിക്കുന്നത്.

നമുക്ക് പാര്*ക്കാന്* എന്ന പേര് കേള്*ക്കുമ്പോള്*, മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ പത്മരാജന്റെ നമുക്ക് പാര്*ക്കാന്* മുന്തിരിത്തോപ്പുകള്* എന്ന സിനിമ മനസ്സിലേക്ക് കടന്നുവരും. നമുക്ക് പാര്*ക്കാന്* എന്ന ചിത്രവും പ്രേക്ഷകര്*ക്ക് പ്രിയപ്പെട്ടതാകും എന്ന് പ്രതീക്ഷിക്കാം.


Keywords:Jithin Art Baner, Jayan Sunoj,Doctor Love, Beutiful, Mummi and Me,Cocktail, Traffic,malayalam film news,Anoop Menon,Meghna Raj,Ratheesh Vega Teams ,Namukku Parkkan