മോഹന്*ലാലും മമ്മൂട്ടിയും തമ്മില്* നടക്കുന്ന മത്സരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മലയാള സിനിമാ പ്രേക്ഷകര്* കാ*ണാന്* തുടങ്ങിയതാണ്. അത് ആരോഗ്യകരമായ മത്സരമായിരുന്നു. എന്നാല്* ഒറ്റച്ചിത്രത്തിലൂടെ താരമായി മാറിയ, മമ്മൂട്ടിയുടെ മകന്* ദുക്കര്* സല്*മാനും യൂണിവേഴ്സല്* സ്റ്റാറും തമ്മില്* ഇപ്പോള്* നടക്കുന്ന യുദ്ധം എല്ലാ സീമകളും ലംഘിക്കുകയാണ്.

മോഹന്*ലാലിന്*റെ ‘കാസനോവ’യെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് എറണാകുളത്തെ ഒരു തിയേറ്റര്* കോം*പ്ലക്സിനെതിരെ ദുല്**ക്കര്* സല്*മാന്* രംഗത്തെത്തി. തന്*റെ ‘സെക്കന്*റ് ഷോ’ എന്ന ഹിറ്റ് ചിത്രത്തെ മാറ്റിനിര്*ത്തി ‘കാസനോവ’ പ്രദര്*ശിപ്പിച്ച തിയേറ്റര്* ഉടമയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ദുല്*ഖര്* സല്*മാന്* ഫേസ്ബുക്കിലൂടെ ആക്രമണം നടത്തിയിരിക്കുന്നത്.

സരിത തിയേറ്ററില്* നിന്ന് സെക്കന്*റ് ഷോയെ മാറ്റുകയും പകരം ഈ വര്*ഷത്തെ ‘മെഗാ ഫ്ലോപ്പ് ചിത്രം’ പ്രദര്*ശിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെയാണ് ദുല്*ക്കര്* രോഷം കൊള്ളുന്നത്. സെക്കന്*റ് ഷോയെ ഒഴിവാക്കിയ നടപടിക്കെതിരെ സരിതയ്ക്ക് മുന്നില്* പതിച്ച ഒരു പോസ്റ്ററിന്*റെ ചിത്രം ഫേസ്ബുക്കില്* പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു ദുല്**ക്കര്*. അതിന് ശേഷം ദുല്*ക്കറിന്*റെ കുറിപ്പ് ഇങ്ങനെയാണ്:

“ഇതൊരു ഫാന്* വാറിന് ഉള്ളതല്ല... എന്നാലും നല്ല ഒരു സിനിമയെ തിയേറ്റര്* മാനേജ്മെന്*റ് അവഗണിക്കുന്നത് ശരിയാണോ... നല്ല സിനിമ വരാത്തതുകൊണ്ടാണ് തമിഴ് സിനിമ എടുക്കുന്നത് എന്ന് വിളിച്ചു പറഞ്ഞ ഇതേ മാനേജ്മെന്*റ് ഒരു കൊച്ചു സിനിമയോട് ഇങ്ങനെ ചെയ്യാന്* പാടുണ്ടോ..?”

മോഹന്*ലാലിനെതിരെ പരസ്യമായ യുദ്ധത്തിന് മമ്മൂട്ടി പോലും തയ്യാറായിട്ടില്ല എന്ന വസ്തുത നിലനില്*ക്കെയാണ് ദുല്*ക്കര്* സല്*മാന്*റെ ഈ പടപ്പുറപ്പാട്*.


Keywords:Mammootty's son,Secondshow,Saritha theatre,Casanova,Universal star,malayalam film news, mollywood news,Mohanlal v/s Dulkhar