തന്*റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ശ്രീലങ്കയ്ക്കെതിരെ ചൊവ്വാഴ്ച ഉണ്ടായതെന്ന് ഇന്ത്യന്* ബാറ്റ്സ്മാന്* വിരാട് കൊഹ്*ലി. ലങ്കയ്ക്കെതിരെ 86 പന്തുകളില്* നിന്ന് കൊഹ്*ലി നേടിയ 133 റണ്*സാണ് ലങ്കയുടെ 320 എന്ന കൂറ്റന്* സ്കോര്* മറികടക്കാനും ബോണസ് പോയിന്*റ് നേടി വിജയം കുറിക്കാനും ഇന്ത്യയ്ക്ക് അടിസ്ഥാനമായത്.

“ഇതെന്*റെ കരിയറിലെ മികച്ച ഇന്നിംഗ്സാണ്. 320 റണ്*സ് പിന്തുടരുക, ബോണസ് പോയിന്*റോടെ ജയിക്കുക ഇങ്ങനെയുള്ള കടുത്ത സാഹചര്യത്തില്* ഉചിതമായി ബാറ്റ് ചെയ്യാന്* കഴിഞ്ഞു. യഥാ സമയത്ത് സംഭവിച്ച ഈ ഇന്നിംഗ്സിനെ ഒരു ഗ്രേറ്റ് ഇന്നിംഗ്സായി ഞാന്* കാണുന്നു” - വിരാട് കൊഹ്*ലി പറഞ്ഞു.

“ഈ കളി ഒരുപാട് ശുഭാപ്തിവിശ്വാസം നല്*കുന്നതാണ്. ഏതു സാഹചര്യത്തിലും ഇതുപോലെ കളിക്കാനാകുമെന്ന് വിശ്വാസം നല്*കുന്നതാണ്. വിമര്*ശകരെയൊന്നും ഞാന്* കാര്യമാക്കുന്നില്ല. എനിക്കു സ്വയം ബോധ്യപ്പെടുത്താന്* വേണ്ടിയുള്ള കളിയായിരുന്നു ഇന്നത്തേത്.” - കൊഹ്*ലി വ്യക്തമാക്കുന്നു.