ത്രിരാഷ്ട്രപരമ്പരയില്* ശ്രീലങ്കയ്ക്കെതിരെ നേടിയത് താന്* ഭാഗമായ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് വിജയമാണെന്ന് ധോണി. വിജയം ലക്*ഷ്യം പിന്തുടരാന്* തുടങ്ങിയപ്പോള്*ത്തന്നെ മത്സരം ആവേശകരമായിരുന്നുവെന്ന് ധോണി പറഞ്ഞു.

നാല്*പ്പത് ഓവറില്* 321 റണ്*സ് നേടാന്* മികച്ച തുടക്കം ആവശ്യമാണ്. സെവാഗും സച്ചിനും ഗംഭീറും ആ തുടക്കം നല്*കി. മൊത്തത്തില്* ടീമിന്റേത് മികച്ച പ്രകടനമായിരുന്നു- ധോണി പറഞ്ഞു.

ടോസ് നേടി ബാറ്റിംഗിനയക്കുമ്പോള്* ശ്രീലങ്കയെ 250 റണ്*സില്* താഴെ മാത്രമേ റണ്*സെടുക്കാന്* അനുവദിക്കാകൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്* അതിന് കഴിഞ്ഞില്ല. 320 റണ്*സ് എന്നത് പെട്ടെന്ന് നേടാന്* കഴിയുന്ന ഒന്നല്ല. എന്നാല്* മികച്ച തുടക്കം ലഭിച്ചാല്* അതിന് സാധിക്കുമെന്ന് അറിയാമായിരുന്നു- ധോണി പറഞ്ഞു.

ശ്രീലങ്ക ഉയര്*ത്തിയ 321 എന്ന കൂറ്റന്* വിജയലക്*ഷ്യം പിന്തുടര്*ന്ന ഇന്ത്യ പതിമൂന്നിലധികം ഓവറുകള്* ബാക്കിനില്*ക്കേ വിജയം നേടി. മാത്രമല്ല ബോണസ് പോയിന്*റും ലഭിച്ചു. അടുത്ത മത്സരത്തില്* ഓസ്ട്രേലിയയോട് ശ്രീലങ്ക പരാജയപ്പെട്ടാല്* ഇന്ത്യ ത്രിരാഷ്ട്ര കപ്പിന്*റെ ഫൈനലിലെത്തും.