രഞ്ജിത്തും മോഹന്*ലാലും അഞ്ചുവര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുമ്പോള്* പ്രേക്ഷക പ്രതീക്ഷ ഏറുകയാണ്. സ്പിരിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സ്വഭാവത്തിലെ വ്യത്യസ്തത കൊണ്ട് നഗരത്തില്* ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന രഘുനന്ദന്* എന്ന കഥാപാത്രത്തെയാണ് മോഹന്*ലാല്* ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്. എന്താണ് സ്വഭാവത്തിലെ പ്രത്യേകത എന്നല്ലേ? ആളൊരു ഒന്നാന്തരം ഈഗോയിസ്റ്റ് ആണ്. താന്* പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന ഭാവം. ഒരാളെയും അംഗീകരിക്കില്ല. എല്ലാവരുടെയും തലയ്ക്കുമുകളില്* ഒരു കസേരയിട്ട് കയറിയിരിക്കാന്* ഇഷ്ടപ്പെടുന്ന അഹം*ബോധത്തിന്*റെ ആള്**രൂപം!

ചിത്രം മാര്*ച്ച് 10ന് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. താരനിര്*ണയം നടന്നുവരുന്നു. ആശീര്*വാദ് സിനിമാസ് ഈ സിനിമ നിര്*മ്മിക്കും. വേണുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്*.

കനിഹയാണ് സ്പിരിറ്റിലെ നായിക. പ്രകാശ് രാജ് വില്ലനായി അഭിനയിക്കുന്നു. തിലകന്*, നെടുമുടി വേണു എന്നിവര്* ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം. ലീലയില്* ഇരുവരും ഒന്നിക്കുമെന്നായിരുന്നു കേട്ടതെങ്കിലും ആ പ്രൊജക്ട് മാറ്റിവച്ചതിനാല്* സ്പിരിറ്റിലൂടെ ഇവരെ ഒന്നിപ്പിക്കാനാണ് ശ്രമം. അങ്ങനെ വന്നാല്* മോഹന്*ലാല്*, തിലകന്*, നെടുമുടി വേണു എന്നീ മഹാനടന്**മാരുടെ സംഗമവേദി കൂടിയായി സ്പിരിറ്റ് മാറും.

2007ല്* പുറത്തിറങ്ങിയ റോക്ക് ആന്*റ് റോള്* ആയിരുന്നു മോഹന്*ലാലും രഞ്ജിത്തും ഒന്നിച്ച് ഒടുവില്* ചെയ്ത സിനിമ.



Keywords:Spirit, Prakash Raj, Villain, leela, Thilakan, Nedumudi Venu, Mohanlal,Rock and Roll, Renjith,Kaniha,Lal Turns Egoistic