സമുദ്രക്കനി മലയാളികള്*ക്ക് അപരിചിതനല്ല. ശിക്കാര്* എന്ന സിനിമയിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ഏവരുടെയും മനം കവര്*ന്ന നടനാണ്. അതിന് മുമ്പ് സുബ്രഹ്*മണ്യപുരത്തിലെ അഭിനേതാവായും നാടോടികളുടെ സംവിധായകനായും സമുദ്രക്കനിയെ മലയാളത്തിന് അറിയാം.

സമുദ്രക്കനി വീണ്ടും മലയാളത്തിലേക്ക് വരികയാണ്. ശിക്കാര്* ഒരുക്കിയ എം പത്മകുമാര്* തന്നെയാണ് സമുദ്രക്കനിയെ വീണ്ടും മലയാളത്തിലെത്തിക്കുന്നത്. പത്മകുമാറിന്*റെ തിരുവമ്പാടി തമ്പാന്* എന്ന ആക്ഷന്* ത്രില്ലറില്* മികച്ച വേഷമാണ് സമുദ്രക്കനിക്ക് നല്*കിയിരിക്കുന്നത്.

ജയറാമാണ് തിരുവമ്പാടി തമ്പാനിലെ നായകന്*. ആനക്കമ്പക്കാരുടെയും ആനകളെ സപ്ലൈ ചെയ്യുന്നവരുടെയും കച്ചവടം ചെയ്യുന്നവരുടെയും കഥയാണ് ചിത്രം പറയുന്നത്. തമിഴിലെ മികച്ച നടന്**മാരിലൊരാളായ കിഷോറാണ് പ്രധാന വില്ലന്*.

സമുദ്രക്കനിക്ക് തിരുവമ്പാടി തമ്പാനില്* വില്ലന്* കഥാപാത്രമല്ല എന്നാണ് അറിയുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.

അതേസമയം, റിപ്പോര്*ട്ടര്* എന്ന മലയാളചിത്രത്തിലും അഭിനയിച്ചുവരികയാണ് സമുദ്രക്കനി.