കൃഷിയായിരുന്നു ജോലി. ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്തതാണ്. ഗുണ്ടല്*പ്പേട്ടില്* ഒരു തോട്ടം വാങ്ങി കൃഷി ചെയ്ത് ജീവിക്കുന്നു. പേര് മുകുന്ദനുണ്ണി. മഹാമാന്ത്രികനായ മണപ്പിള്ളി പിഷാരടിയുടെ മകന്*.

അച്ഛനെപ്പോലെ മന്ത്രവാദമൊന്നും മുകുന്ദനുണ്ണിക്ക് താല്*പ്പര്യമില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂര്*ഗിലെ ഷേണായി മന്ദിരത്തില്* ഒരു യക്ഷിയെ ഒഴിപ്പിക്കാനുള്ള സാഹചര്യമുണ്ടാകുന്നത്. കാമുകിയായ ചന്ദനയെ രക്ഷിക്കേണ്ടതുള്ളതിനാല്* മുകുന്ദനുണ്ണി യക്ഷിയെ ഒഴിപ്പിക്കാനുള്ള ദൌത്യം ഏറ്റെടുത്ത് ഷേണായി മന്ദിരത്തിലെത്തുന്നു.

ഇത് മാന്ത്രികന്* എന്ന പുതിയ സിനിമയുടെ കഥയാണ്. മുകുന്ദനുണ്ണിയാകുന്നത് ജയറാം. അനില്* സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് രാജന്* കിരിയത്ത്.

അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം തുടങ്ങിയ സിനിമകളുടെ ശൈലിയില്* ഒരു സിനിമയ്ക്ക് ജയറാമും അനിലും വീണ്ടും ഒത്തുചേര്*ന്നിരിക്കുകയാന്. മാര്*ച്ച് രണ്ടിന് മാന്ത്രികന്* ചിത്രീകരണം ആരംഭിക്കും.

ബ്യൂട്ടിഫുള്* എന്ന മനോഹരമായ സിനിമ നിര്*മ്മിച്ച എസ് സിനിമയാണ് മാന്ത്രികന്* നിര്*മ്മിക്കുന്നത്. ഗുണ്ടല്*പ്പേട്ട്, കൂര്*ഗ്, മൈസൂര്* എന്നിവിടങ്ങളിലാ*യാണ് സിനിമ ചിത്രീകരിക്കുന്നത്.

പൂനം ബജ്*വ നായികയാകുന്ന മാന്ത്രികനില്* മറ്റ് നാല് പുതുമുഖ നായികമാരും ഉണ്ട്. രമേഷ് പിഷാരടി ജയറാമിന്*റെ സുഹൃത്തായി വേഷമിടുന്നു. ഉമേലു ഉസ്താദ് എന്ന മുസ്ലിം മാന്ത്രികനായി സുരാജ് വെഞ്ഞാറമ്മൂടും അഭിനയിക്കുന്നു.