മലയാള സിനിമ മാറ്റത്തിന്*റെ പാതയിലാണ്. അതു സമ്മതിക്കേണ്ട കാര്യം തന്നെ. സൂപ്പര്*സ്റ്റാറുകള്*ക്കായി സിനിമ സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച് നല്ല കഥകള്* ഉണ്ടാകാന്* തുടങ്ങിയിരിക്കുന്നു. വ്യത്യസ്തമായ കഥകള്* വരുന്നു. പക്ഷേ, ഇതൊക്കെ എവിടെനിന്നുവരുന്നു എന്ന് ചോദിച്ചാല്* കുഴയും. സമീപകാലത്ത് വിപ്ലവം സൃഷ്ടിച്ച പല മലയാള സിനിമകളും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ തനിപ്പകര്*പ്പുകളായിരുന്നു എന്നതാണ് വാസ്തവം.

കോക്ടെയില്* ഉണ്ടായത് ബട്ടര്*ഫ്ലൈ ഓണ്* എ വീല്* എന്ന സിനിമയില്* നിന്നാണ്. അതേ കഥ പറഞ്ഞ റേസ് എന്ന ചിത്രത്തിന് ട്രാപ്ഡ് എന്ന സിനിമയുമായും സാദൃശ്യമുണ്ട്. 3 കിംഗ്സ് എത്തിയതാകട്ടെ ധമാല്* എന്ന ഹിന്ദിച്ചിത്രത്തില്* നിന്ന്. ധമാലിന്*റെ ഒറിജിനലോ? ഇറ്റ്സ് എ മാഡ് മാഡ് മാഡ് വേള്*ഡ് എന്ന സിനിമ!

ജയസൂര്യ നായകനായ കറന്*സി ദി മാന്* ഹൂ കോപ്പീഡ് എന്ന സിനിമയുടെ പകര്*പ്പാണ്. ഇതിന്*റെ സംവിധായകന്* സ്വാതി ഭാസ്കര്* രചിച്ച ഉന്നം എന്ന തിരക്കഥ ജോണി ഗദ്ദര്* എന്ന ഹിന്ദി ചിത്രത്തിന്*റെ പകര്*പ്പ്.

ഹാപ്പി ഹസ്ബന്*ഡ്സ് നോ എന്**ട്രി എന്ന സിനിമയില്* നിന്ന് ആവേശം കയറി സൃഷ്ടിച്ചതാണ്. ബ്യൂട്ടിഫുളിന് സാദൃശ്യം ഗുസാരിഷുമായാണോ അതോ ചില വിദേശ ചിത്രങ്ങളുമായാണോ? ചൈനാ ടൌണില്* എത്ര ശതമാനം ഹാംഗ് ഓവര്* ഉണ്ട്?

ഇങ്ങനെയൊക്കെ ചോദിച്ചുതുടങ്ങിയാല്* കഷ്ടം തന്നെ. ഇനിയും ചില ഹിന്ദി സിനിമകള്* മലയാളത്തിലേക്ക് പകര്*ത്തിക്കൊണ്ടിരിക്കുകയാണത്രെ ചില സംവിധായകര്*. വേക്ക് അപ് സിഡ്, ശാദി നമ്പര്* വണ്*, ഏക് ഹസീനാ ഥി തുടങ്ങിയ സിനിമകളുടെ മലയാളം പതിപ്പ് ഉടന്* തന്നെ കാണാനാകും.

എന്തെങ്കിലുമാകട്ടെ. കോപ്പിയടിച്ചായാലും സിനിമ നന്നായാല്* മതി എന്ന് കാണികളും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, കോപ്പിയടിച്ചിട്ടും സിനിമ നന്നായില്ലെങ്കിലോ? ബക്കറ്റ് ലിസ്റ്റ് ഇവിടെ കൊണ്ടുവന്ന് ഫോര്* ഫ്രണ്ട്സ് ആക്കിയതുപോലെ. അങ്ങനെയുള്ളവരോട് ദൈവം ചോദിക്കട്ടെ!


Keywords:four friends, jayasurya, butterfly, anoopmenon,china town, hang over,happy husbants, no entry,unnam,johny gaddhar,curency,3 kings,Original film Copies