വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്* എന്നും ഉത്സാഹം കാണിച്ചിട്ടുള്ള നടിയാണ് ഉര്*വശി. തലയണമന്ത്രം, കഴകം, വിഷ്ണുലോകം, മധുചന്ദ്രലേഖ, അച്ചുവിന്*റെ അമ്മ, മമ്മി ആന്*റ് മീ തുടങ്ങിയ സിനിമകള്* ഉദാഹരണം. പറയാനാണെങ്കില്* എത്ര പറയണം. എത്രയെത്ര കഥാപാത്രങ്ങള്*.

ഉര്*വശി വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. ഇത്തവണ ഒരു കോളജു വിദ്യാര്*ത്ഥിനിയുടെ വേഷത്തിലാണ് ഉര്*വശി എത്തുന്നത്. ചിത്രത്തിന് പേര് മൈ ഡിയര്* മമ്മി.

ബിജു വട്ടപ്പാറ തിരക്കഥ രചിക്കുന്ന ഈ സിനിമയുടെ സംവിധാനം മഹാദേവന്*. ഒരു ഫീല്* ഗുഡ് മൂവിയാണ് മൈ ഡിയര്* മമ്മി. രണ്ടര മണിക്കൂര്* നേരം പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്*ഷ്യത്തോടെയുള്ള സിനിമ. സിനിമയില്* നിറഞ്ഞുനില്*ക്കുന്ന കഥാപാത്രമാണ് ഉര്*വശിയുടേത്.

കഥ കേട്ട് ത്രില്ലടിച്ച ഉര്*വശി ഉടന്* തന്നെ ഡേറ്റ് നല്*കുകയായിരുന്നു.

ഈ സിനിമയുടെ തമിഴ് പതിപ്പും അണിയറയില്* ഒരുങ്ങുന്നുണ്ട്. പേച്ചിയക്ക മരുമകന്* എന്നാണ് പടത്തിന് പേര്.


Keywords:Biju Vattapara, pechiyaka marumakan, My Dear Mummy,Thalayanna manthram, malayalam film news, Urvashi as College Student