രജനീകാന്ത് ചിത്രമായ ബാഷയിലൂടെ മാദകനൃത്തം അവതരിപ്പിച്ച് തെന്നിന്ത്യന്* പ്രേക്ഷകരെ പുളകമണിയിച്ച നടി അല്**ഫോണ്**സാ ആത്മഹത്യക്ക് ശ്രമിച്ചു. കാമുകനോടൊപ്പം കഴിഞ്ഞിരുന്ന അല്**ഫോണ്**സ ഞായറാഴ്ച രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാമുകന്* വിനോദ് കുമാര്* തൂങ്ങിമരിച്ചതിലുള്ള ദുഃഖത്താലാണ് അല്**ഫോണ്*സ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

ബാഷയിലെ മാദകനൃത്തം അല്**ഫോണ്**സയ്ക്ക് ഒട്ടേറെ അവസരങ്ങള്* നേടിക്കൊടുത്തു. ഒരുഘട്ടം കഴിഞ്ഞപ്പോള്* അശ്ലീല സിനിമകളില്* അഭിനയിക്കേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്* അല്**ഫോണ്*സ അഭിനയം നിര്*ത്തി. തുടര്*ന്ന് കാമുകന്* വിനോദ് കുമാറിനൊപ്പം ചെന്നൈയില്* വിരുഗം*ബാക്കത്തില്* താമസിക്കാനും തുടങ്ങി.

ഞായറാഴ്ച രാത്രി അല്**ഫോണ്*സയും വിനോദും തമ്മില്* വഴക്കുണ്ടായി എന്നും തുടര്*ന്ന് പ്രകോപിതനായ വിനോദ് വീട്ടില്* തന്നെ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് അല്**ഫോണ്**സയുടെ ബന്ധുക്കള്* പറയുന്നത്. എന്നാല്* അല്**ഫോണ്*സയുടെ വീട്ടുകാര്* വിനോദിനെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു എന്ന് വിനോദിന്റെ വീട്ടുകാര്* ആരോപിക്കുന്നു.

വിനോദ് മരിച്ച വിവരം അറിഞ്ഞയുടന്* അല്**ഫോണ്**സ അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. അബോധാവസ്ഥയില്* കണ്ടെത്തിയ അല്*ഫോണ്**സയെ ഒരു സ്വകാര്യ ആശുപത്രിയില്* പ്രവേശിച്ചിരിക്കുകയാണ്. അല്**ഫോണ്**സ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്* പറയുന്നു. അല്**ഫോണ്*സയുടെ സഹോദരനാണ് പ്രശസ്ത ഡാന്**സ് മാസ്റ്ററായ റോബര്*ട്ട്.
Keywords: Dance Master Robert,hanging,sleeping pills,Basha, Rajanikanth,Actress Alphonsa Tries to Commit Suicide