യുവതാരങ്ങളില്* ഏറ്റവും കൂടുതല്* പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആരായിരിക്കും? അത് പൃഥ്വിരാജ് അല്ലാതെ മറ്റാര്? അല്ലേ. സിനിമയില്* തന്*റെ തുടക്ക കാലം മുതല്* പൊലീസ് കഥാപാത്രങ്ങളായി മിന്നിത്തിളങ്ങിയ നടനാണ് പൃഥ്വി. മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും ശേഷം ഉശിരന്* പൊലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിക്കാന്* പൃഥ്വി കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും.

സത്യം, കാക്കി, ഒരുവന്*, മനുഷ്യമൃഗം, പൊലീസ്, ദി ത്രില്ലര്* തുടങ്ങിയ സിനിമകളിലും തമിഴില്* രാവണനിലും തെലുങ്കില്* പൊലീസ് പൊലീസിലും പൃഥ്വിരാജ് പൊലീസ് വേഷത്തില്* എത്തി. പുതിയ ചിത്രമായ മാസ്റ്റേഴ്സിലും പൃഥ്വിരാജ് പൊലീസാണ്.

എന്നാല്* ഇനിയൊരു സ്പെഷ്യല്* ഫിലിം വരുന്നുണ്ട്. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസ്. ഈ സിനിമയില്* ആന്*റണി മോസസ് ഐ പി എസ് എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ പേര്. സഞ്ജയ് - ബോബി ടീമാണ് തിരക്കഥ എഴുതുന്നത്.

പൊലീസ് സേനയിലെ ചങ്കൂറ്റമുള്ള ഉദ്യോഗസ്ഥര്*ക്ക് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് റോഷന്* ആന്*ഡ്രൂസ് ഒരുക്കുന്ന മുംബൈ പൊലീസ് ഒരു ആക്ഷന്* ത്രില്ലറാണ്. കാസനോവയുടെ പരാജയത്തില്* നിന്ന് കരകയറാന്* റോഷനും സഞ്ജയ് - ബോബി ടീമിനും മുംബൈ പൊലീസ് ഒരു വന്* വിജയമാക്കി മാറ്റേണ്ടതുണ്ട്