ചിയാന്* വിക്രം ഒരു പ്രണയകഥയില്* നായകനാകുന്നു. വിക്രമിന്*റെ കരിയറില്* ആക്ഷന്* ചിത്രങ്ങളാണ് കൂടുതല്*. പൂര്*ണമായും ലവ് സ്റ്റോറി എന്നുപറയാവുന്ന ഒരു സിനിമ പോലും ഇല്ലെന്നു പറയാം. പി സി ശ്രീറാമിന്*റെ ‘മീര’യാണെങ്കിലും ബാലയുടെ ‘സേതു’ ആണെങ്കിലും പ്രണയം സംസാരിക്കുന്ന ആക്ഷന്* ഡ്രാമകളായിരുന്നു.

എന്നാല്* വിക്രം ഇതാ പൂര്*ണമായും ഒരു പ്രണയകഥയില്* നായകനാകുകയാണ്. ഒരു ഫീല്* ഗുഡ് സിനിമയില്*. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാണ്ഡിരാജ് എഴുതിയ തിരക്കഥ വായിച്ച് വിക്രം ഒ കെ പറഞ്ഞുകഴിഞ്ഞു.

പശങ്ക, വംശം, മറീന എന്നീ സിനിമകള്*ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ‘മറീന’യിലെ പ്രണയരംഗങ്ങള്* ഏവരും പ്രശംസിച്ചപ്പോഴാണ് അടുത്തത് ഒരു ലവ് സ്റ്റോറി ആയാലെന്തെന്ന് പാണ്ഡിരാജ് ചിന്തിച്ചത്. മറീനയുടെ പ്രൊമോഷണല്* ഗാനത്തില്* വിക്രം പ്രത്യക്ഷപ്പെട്ടിരുന്നു.

എ എല്* വിജയ് സംവിധാനം ചെയ്യുന്ന ‘താണ്ഡവ’ത്തിനും ബിജോയ് നമ്പ്യാരുടെ ‘ഡേവിഡി’നും ശേഷം പാണ്ഡിരാജിന്*റെ റൊമാന്*റിക് എന്*റര്*ടെയ്നറില്* അഭിനയിക്കാനാണ് വിക്രം തീരുമാനിച്ചിരിക്കുന്നത്.