വിരമിക്കല്* സംബന്ധിച്ച കാര്യങ്ങള്* സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് വിട്ടേക്കൂവെന്ന് മുന്* താരങ്ങള്*. ഇപ്പോഴും സച്ചിന്* ടീം ഇന്ത്യയുടെ പ്രധാന താരമാണെന്ന് മുന്* വിക്കറ്റ് കീപ്പര്* കിരണ്* മോറെ പറഞ്ഞു.

സച്ചിനെ ഒറ്റയ്ക്ക് വിടൂ*. സച്ചിന്* വിരമിക്കണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇപ്പോഴും സച്ചിന്* ഇന്ത്യന്* ക്രിക്കറ്റിന് അവിഭാജ്യ ഘടകമാണ്. സച്ചിന്* എല്ലാ ബഹുമാനവും അര്*ഹിക്കുന്നു- കിരണ്* മോറെ പറഞ്ഞു.

എപ്പോള്* വിരമിക്കണമെന്നത് സംബന്ധിച്ച് സച്ചിന്* തന്നെയാണ്* തീരുമാനമെടുക്കേണ്ടതെന്ന് മുന്* *നായകന്* ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞു. ലോകകപ്പിന് ശേഷം സച്ചിന്* ഏകദിനക്രിക്കറ്റില്* നിന്ന് വിരമിക്കണമായിരുന്നുവെന്ന് കപില്* ദേവ് പറഞ്ഞതിനോട് യോജിക്കാനാകില്ലെന്ന് മുന്* നായകന്* ബിഷെന്* സിംഗ് ബേദിയും പറഞ്ഞു. അത് കപിലിന്റെ അഭിപ്രായമാണ്. സച്ചിനോട് വിരമിക്കണമെന്ന് ആവശ്യപ്പെടാന്* അര്*ഹതയുള്ള ആരെങ്കിലും ഇവിടെയുണ്ടെന്ന് കരുതുന്നില്ല- ബേദി പറഞ്ഞു.

സച്ചിന്* ഏകദിനക്രിക്കറ്റില്* തുടരണമെന്ന് മുന്* ഓപ്പണര്* ഗേക്വാദും പറഞ്ഞു. സച്ചിന്* ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നു. സച്ചിന്റെ സ്ഥാനം ഏറ്റെടുക്കാന്* യുവതാരങ്ങള്* തയ്യാറായിട്ടില്ല. സച്ചിന്* വിരമിക്കണമെന്ന് പറയുന്നതിന്റെ കാരണമെന്താണ്. സച്ചിന്* ഇപ്പോഴും മികച്ച രീതിയില്* സ്കോര്* ചെയ്യുന്നുണ്ട്- ഗേക്വാദ് പറഞ്ഞു.