ഇന്ത്യന്* സിനിമയുടെ സൂപ്പര്*സ്റ്റാര്* രജനീകാന്ത് ഇപ്പോള്* കൊച്ചടിയാന്* എന്ന സിനിമയുടെ തിരക്കിലാണ്. മകള്* സൌന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം. ഈ സിനിമയുടെ നിര്*മ്മാണഘട്ടങ്ങളുടെ വാര്*ത്തകള്* മാധ്യമങ്ങളില്* നിറഞ്ഞുനില്*ക്കുന്നു. ഇപ്പോള്* പുതിയ വാര്*ത്ത, രജനിക്ക് ഒരു തിരക്കഥ ഗംഭീരമായി ഇഷ്ടപ്പെട്ടിരിക്കുന്നു. കൊച്ചടിയാന് ശേഷം ആ ചിത്രം ആരംഭിക്കും.


അയന്*, കോ തുടങ്ങിയ മെഗാഹിറ്റുകള്* ഒരുക്കിയ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്* ത്രില്ലറിനാണ് രജനീകാന്ത് തയ്യാറെടുക്കുന്നത്. ആനന്ദ് നല്*കിയ തിരക്കഥ വായിച്ച രജനി ത്രില്ലിലാണ്. ഇറോസ് ഇന്*റര്*നാഷണല്* ഈ സിനിമ നിര്*മ്മിക്കും.

ഇപ്പോള്* സൂര്യയെ നായകനാക്കി മാറ്റ്*റാന്* എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ആനന്ദ്. ഇതിന് ശേഷം രജനീകാന്ത് നായകനാകുന്ന സിനിമ തുടങ്ങുമെന്നാണ് സൂചന.

മാറ്റ്*റാന്*റെ ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയിട്ടേയുള്ളൂ. സൂര്യയുടെ പ്രകടനം അപാരം. രജനി സാറിന്*റെ ചിത്രത്തേക്കുറിച്ച് ഒരുപാട് ഫോണ്*കോളുകള്* വരുന്നു... - സസ്പെന്*സ് നിലനിര്*ത്തി കെ വി ആനന്ദ് ട്വീറ്റ് ചെയ്യുന്നു.

ഷങ്കര്* സംവിധാനം ചെയ്ത ശിവാജി എന്ന രജനീകാന്ത് ചിത്രത്തിന്*റെ ക്യാമറ ചലിപ്പിച്ചത് കെ വി ആനന്ദായിരുന്നു.