പ്രശസ്*ത ബോളിവുഡ് നടന്* ജോണ്* എബ്രഹാം ബീജദാനത്തിനൊരുങ്ങുന്നു. ബീജദാനം വിഷയമാക്കിയുള്ള വിക്കി ഡോണര്* എന്ന സിനിമയുടെ പ്രചാരണത്തിനിടെയാണ് ജോണ്* ഇക്കാര്യം അറിയിച്ചത്. ജോണ്* എബ്രഹാം ആദ്യമായി നിര്*മ്മിക്കുന്ന ചിത്രമാണ് വിക്കി ഡോണര്*.

ബീജദാനത്തെക്കുറിച്ച് ജോണ്* പറയുന്നത് കേള്*ക്കൂ - “ഞാന്* പൂര്*ണ്ണമായും ബീജദാനത്തില്* വിശ്വസിക്കുന്നു. ആളുകളില്* ഇതേക്കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ട്. എന്റെ സിനിമ വിക്കി ഡോണര്* ബീജദാനം ആസ്*പദമാക്കിയുള്ളതാണ്. ധാരാളം വ്യവസായികളും പൊലീസ് ഓഫീസര്*മാരും പട്ടാളക്കാരുമെല്ലാം ബീജദാനം ചെയ്യുന്നു. ഇവിടെ കുട്ടികളില്ലാത്ത ദമ്പതിമാര്* 50 ശതമാനത്തോളമുണ്ട്. ഞാന്* തീര്*ച്ചയായും ബീജദാനം ചെയ്യും.”

പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരിക്കുന്ന വിക്കി ഡോണറില്* ഒരു ഗാനരംഗത്തില്* ജോണ്* എബ്രഹാം പ്രത്യക്ഷപ്പെടുന്നുണ്ട്.

ബീജദാനം എന്ന സങ്കല്*പ്പത്തില്* നിന്നാണ് ലോഹിതദാസ് മലയാളത്തില്* ‘ദശരഥം’ എന്ന ചിത്രം എഴുതിയത്. വര്*ഷങ്ങള്*ക്ക് മുമ്പ് പക്ഷേ അങ്ങനെയൊരു സബ്ജക്ട് ഉള്*ക്കൊള്ളാന്* മലയാളികള്*ക്ക് കഴിയുമായിരുന്നില്ല. ഫലമോ? ദശരഥം ബോക്സോഫീസില്* പരാജയപ്പെട്ടു, എന്നാല്* മോഹന്*ലാലിന്*റെയും സിബി മലയിലിന്*റെയും ലോഹിതദാസിന്*റെയും ഏറ്റവും മികച്ച ചിത്രങ്ങളില്* ഒന്നായാണ് ദശരഥം വിലയിരുത്തപ്പെടുന്നത്.