അന്താരാഷ്ട്ര- ആഭ്യന്തര ക്രിക്കറ്റുകളില്* നിന്ന് വിരമിച്ച ഇന്ത്യയുടെ വന്* മതില്* രാഹുല്* ദ്രാവിഡിന് ഉത്തരവാദിത്വങ്ങള്* കൂടുകയാണ്. ഐ പി എല്* ടീമായ രാജസ്ഥാന്* റോയല്**സിന്റെ ക്യാപ്റ്റന്*, കോച്ച്, മാര്*ഗദര്*ശി എന്നീ നിലകളില്* ദ്രാവിഡിന്റെ സേവനം ലഭ്യമാക്കും എന്ന് ടീമിന്റെ ഉടമസ്ഥരില്* ഒരാളായ രാജ് കുന്ദ്ര പ്രതികരിച്ചു.

ഇന്ത്യന്* താരങ്ങള്*ക്ക് റോള്* മോഡല്* ആണ് ദ്രാവിഡ്. അന്താരാഷ്ട്രതാരങ്ങള്* അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു- രാജ് കുന്ദ്ര അഭിപ്രായപ്പെട്ടു. മൂന്ന് വര്*ഷം വിജയ് മല്യയുടെ ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്സിന് വേണ്ടി കളിച്ച ദ്രാവിഡിനെ 2011-ലെ ഐ പി എല്* ലേലത്തില്* രാജസ്ഥാന്* റോയല്**സ് സ്വന്തമാക്കുകയായിരുന്നു.

ഓസ്ട്രേലിയന്* സ്പിന്നര്* ഷെയ്ന്* വോണ്* ട്വന്റി20 ക്രിക്കറ്റില്* നിന്ന് വിരമിച്ചതോടെയാണ് ദ്രാവിഡിന് റോയല്**സിന്റെ അമരക്കാരനാകാന്* നറുക്ക് വീണത്.


Keywords:Rahul Dravid,Dravid to act as Captain, Royal Challangers, Rajastan Royals, IPL Team, Twenty20,Roll Model, Indian cricketers,cricket news, malayalam cricket news, Vijay Malya, Spinner Shain Wone,Coach and Mentor for Kundra