ക്രിക്കറ്റില്* വീണ്ടും ഒത്തുകളി വിവാദം. ഇന്ത്യയും പാകിസ്ഥാനും തമ്മില്* നടന്ന ലോകകപ്പ് സെമിഫൈനല്* ഉള്*പ്പടെയുള്ള മത്സരങ്ങളില്* ഒത്തുകളി നടന്നതായാണ് റിപ്പോര്*ട്ട്. ഡല്*ഹിക്കാരായ വിക്കി സേത്ത്, മോനുഭായി എന്നീ വാതുവെപ്പുകാരെ ഉദ്ധരിച്ച് സണ്*ഡെ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. രഹസ്യ ക്യാമറ ചിത്രീകരണത്തിലൂടെയാണ് വാതുവെപ്പുകാരുടെ വെളിപ്പെടുത്തലുകള്* സണ്*ഡെ ടൈംസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ബോളിവുഡിലെ അറിയപ്പെടുന്ന ഒരു നടിയെ ഉപയോഗിച്ച് താരങ്ങളെ സ്വാധീനിച്ചാണ് ഒത്തുകളി നടത്തുന്നുവെന്നാണ് വെളിപ്പെടുത്തല്*. ടെസ്റ്റ് ഉള്*പ്പെടെയുള്ള അന്താരാഷ്ട്രമത്സരങ്ങള്*, ഇന്ത്യന്* പ്രീമിയര്* ലീഗ്, ഇംഗ്ലീഷ് കൗണ്ടി മത്സരങ്ങള്*, ബംഗ്ലാദേശ് പ്രീമിയര്* ലീഗ് എന്നിവയില്* ഒത്തുകളി നടന്നിട്ടുണ്ടെന്ന് വാതുവയ്പ്പുകാര്* പറയുന്നു. പുതിയ ഒത്തുകളി വിവാദത്തെ അന്വേഷിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്*സിലിന്റെ അഴിമതിവിരുദ്ധവിഭാഗം അറിയിച്ചിട്ടുണ്ട്.

പതുക്കെ സ്*കോര്* ചെയ്യുന്നതിന് ബാറ്റ്*സ്മാന്മാര്*ക്ക് 35 ലക്ഷം രൂപ, റണ്*സ് വഴങ്ങുന്നതിന് ബൗളര്*ക്ക് 40 ലക്ഷം രൂപ, മത്സരഫലം ഉറപ്പിക്കുന്നവര്*ക്ക് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് വാതുവയ്പ്പുകാര്* പണം നല്*കുന്നതെന്നാണ് റിപ്പോര്*ട്ട്.

ന്യൂസ് ഓഫ് ദ വേള്*ഡ് പത്രം 2010-ല്* പുറത്തുകൊണ്ടുവന്ന തത്സമയ ഒത്തുകളി ആരോപണത്തില്* പാകിസ്ഥാന്* താരങ്ങളെ ശിക്ഷിച്ചിരുന്നു. പാകിസ്ഥാന്* താരങ്ങളായ സല്*മാന്* ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്* എന്നിവര്* കോഴ വാങ്ങി നോബോളുകള്* എറിയുന്നുവെന്നായിരുന്നു പത്രം റിപ്പോര്*ട്ട് ചെയ്തത്. മൂവര്*ക്കും ബ്രിട്ടീഷ് കോടതി ജയില്*ശിക്ഷ വിധിച്ചിരുന്നു.Keywords:Slaman Butt, Muhammad Asif, Muhammad Amir, British court,Cricket news, sports news, Sunday Times, London, sting operation,World Cup semifinal, India and Pakistan , Mohali,malayalam cricket news,India-Pakistan World Cup semifinal fixed, says bookie in sting