ടീം ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്*ലിയും ഗൌതം ഗംഭീറും ചേര്*ന്നുള്ള വിജയകൂട്ടുകെട്ട് തുടരുകയാണ്. നിര്*ണ്ണായക മത്സരങ്ങളില്* കോഹ്*ലി- ഗംഭീര്* കൂട്ടുകെട്ട് ടീം ഇന്ത്യയുടെ രക്ഷയ്ക്കെത്തുന്നു. ലോകകപ്പ് ഫൈനലിലും ഏഷ്യാ കപ്പില്* ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ഈ കൂട്ടുകെട്ട് ക്ലിക്ക് ചെയ്തു.

ഗംഭീറിനൊപ്പം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നുവെന്ന് വിരാട് കോഹ്*ലി പറയുന്നു. പരസ്പരം തന്ത്രങ്ങള്* മനസ്സിലാക്കി ഞങ്ങള്* ബാറ്റ് ചെയ്യുന്നു. ഓരോ സാഹചര്യത്തിനും അനുസരിച്ചാണ് ഞങ്ങള്* ബാറ്റ് ചെയ്യുന്നത്- കോഹ്*ലി പറയുന്നു.

ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്* ഞങ്ങള്* അധികം സംസാരിക്കാറു പോലുമില്ല. എന്നാല്* സിംഗിള്*സ് എടുക്കുന്നതടക്കമുള്ള കാര്യങ്ങള്* ഞങ്ങള്*ക്ക് എളുപ്പമാണ്. കാരണം ഞങ്ങള്* പരസ്പരം വ്യക്തമായി മനസ്സിലാക്കുന്നു- കോഹ്*ലി പറഞ്ഞു.

ഏഷ്യാ കപ്പില്* ശ്രീലങ്കയ്ക്കെതിരെ ടീം ഇന്ത്യ 50 റണ്*സിന് വിജയിച്ചിരുന്നു. 304 റണ്*സാണ് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ എടുത്തത്. ഗംഭീറും കോഹ്*ലിയും ചേര്*ന്ന കൂ*ട്ടുകെട്ട് 205 റണ്*സ് നേടി. ഗംഭീര്* 119 പന്തുകളില്* നിന്ന് ഏഴ് ബൌണ്ടറികള്* ഉള്*പ്പടെ 100 റണ്*സെടുത്തു. വിരാട് കോഹ്*ലി 120 പന്തുകളില്* നിന്ന് ഏഴ് ബൌണ്ടറികള്* ഉള്*പ്പടെ 108 റണ്*സ് എടുത്തു.Keywords:Team India,Asian Cup,cricket news, World Cup, sports news,Gambhir and I enjoy batting together,Virat Kohli