കോക്*ടെയിലിന് ശേഷം അരുണ്*കുമാര്* അരവിന്ദ് സംവിധാനം ചെയ്ത ‘ഈ അടുത്ത കാലത്ത്’ വന്* വിജയത്തിലേക്ക് നീങ്ങുകയാണ്. കുടുംബപ്രേക്ഷകരും ചിത്രം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണ്. സജീവ ചര്*ച്ചകള്*ക്ക് വിധേയമാക്കാത്ത ചില സാമൂഹിക പ്രശ്നങ്ങള്* കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. തീയേറ്ററിലെത്തുന്ന പ്രേക്ഷകര്* മണ്ടന്മാരല്ലെന്ന തിരിച്ചറിയാന്* സംവിധായകനും ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിക്കും സാധിച്ചു എന്നതാണ് ഈ വിജയത്തിന് കാരണമെന്ന് പറയാം.

സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്* ഏറ്റവും മികച്ച സിനിമയാണിതെന്ന്
സോഷ്യല്**നെറ്റ്വര്*ക്കിംഗ് സൈറ്റുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങളും വ്യക്തമാക്കുന്നു. സോഷ്യല്**നെറ്റ്വര്*ക്കിംഗ് സൈറ്റുകള്* സിനിമയുടെ ജയപരാജയങ്ങളില്* സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് തന്നെയാണ് അരുണ്*കുമാര്* അരവിന്ദ് അഭിപ്രായപ്പെടുന്നത്. എന്നാല്* തന്റെ സിനിമകളെപ്പറ്റി ഇങ്ങനെ മോശം പ്രചാരണം വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്*ക്കുന്നു.

“സോഷ്യല്**നെറ്റ്വര്*ക്കിംഗ് സൈറ്റുകള്* വന്നതോടെ ആര്*ക്കും റിവ്യൂ എഴുതാമെന്ന അവസ്ഥയാണ്. ഒരു സെക്കന്റില്* 24 ഫ്രെയിംസിലാണ് സിനിമ ഓടുന്നതെന്ന് പോലും അറിയാത്തവരാണ് ഇത്തരത്തില്* റിവ്യൂ എഴുതുന്നത്. എന്റെ സിനിമയെപ്പറ്റി ഇങ്ങനെ മോശം പ്രചാരണം വന്നിട്ടില്ലെങ്കിലും ഒരുപാട് സിനിമകളെ ഇത്തരത്തില്* എഴുതിക്കൊല്ലാറുണ്ട്. അതില്* ഒരുപാട് ദുഖമുണ്ട്” -അരുണ്*കുമാര്* അരവിന്ദ് അഭിമുഖത്തില്* പറഞ്ഞു.


Keywords:Review,Cocktail,malayalam film news,Social networking sites kill cinema, Arunkumar Aravind