ശാരീരികാരോഗ്യത്തിന്റെ കേന്ദ്രബിന്ദുവാണ് ഹൃദയം. നിലക്കാതെ തളരാതെ തുടര്*ച്ചയായി പ്രവര്*ത്തിക്കാനുള്ള കഴിവാണ് ഹൃദയത്തിന്റെ പ്രത്യേകത. ഹൃദ്രോഗമരണങ്ങള്* മിക്ക രാജ്യങ്ങളിലും ഒരു ദേശീയ പ്രശ്*നത്തിന്റെ രൂപവും ഭാവവും കൈവരിച്ചിരിക്കുന്നു. ഹൃദയധമനീ രോഗവും, ഹൃദയാഘാതവും ഇന്ത്യയില്* ഏറെയാണ്. കഴിഞ്ഞ വര്*ഷത്തില്* 20 ലക്ഷത്തില്* കൂടുതല്* ഹൃദ്രോഗമരണങ്ങളാണ് ഇവിടെ സംഭവിച്ചത്. രോഗികളില്* വലിയൊരു വിഭാഗം മദ്ധ്യവയസ്*കരാണ്. താരതമ്യേന ചെറുപ്പക്കാരില്* ഹൃദയാഘാതങ്ങള്* കൂടി വരുന്നത് വികസന രാഷ്ട്രങ്ങളില്* കാണുന്ന ഒരു പ്രത്യേകതയാണ്. കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. മറ്റ് ആരോഗ്യ നിലവാര സൂചികളില്* ഉന്നത സ്ഥാനത്താണെങ്കിലും ഹൃദയാഘാതങ്ങളുടെയും ഹൃദ്*രോഗമരണങ്ങളുടെയും കാര്യത്തില്* കേരളത്തിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണ്.
എനിക്കെങ്ങനെ ഹൃദ്*രോഗമുണ്ടായി?
രോഗം കണ്ടുപിടിക്കപ്പെടുമ്പോള്* ഓരോ വ്യക്തിയുടേയും മനസ്*സില്* ആദ്യമുയരുന്ന ചോദ്യം. ഈ ചോദ്യത്തിന് ഒറ്റ വാക്കില്* ഉത്തരം പറയുക സാധ്യമല്ല. ആതിറോ സ്*ക്*ളിറോസിസ് എന്ന രോഗാവസ്ഥയാണ് ധമനികളില്* തടസങ്ങള്* ഉണ്ടാക്കുന്നത്. രോഗം ഹൃദയധമനികളെ ഗുരുതരമായി ബാധിക്കുമ്പോള്* നെഞ്ചുവേദനയും ഹൃദയാഘാതവും ഉണ്ടാകുന്നു.
എന്താണ് ലക്ഷണങ്ങള്*?
ഹൃദയധമനി രോഗത്തിന്റെ ഏറ്റവും പ്രധാനവും സാധാരണവുമായ ലക്ഷണം നെഞ്ചുവേദന തന്നെയാണ്. എന്നാല്* ഭൂരിഭാഗം നെഞ്ചുവേദനകളും ഹൃദ്*രോഗം നിമിത്തമല്ല ഉണ്ടാകുന്നത്. കീഴ്ത്താടിയെല്ലിലോ കഴുത്തിലോ ഇടതുകയ്യിലോ മാത്രം അനുഭവപ്പെടുന്ന വേദന/കടച്ചില്*. അല്പസമയം മാത്രം നിലനില്*ക്കുകയും വിശ്രമിക്കുമ്പോള്* അപ്രത്യക്ഷമാവുകയും ചെയ്യുന്നു.
നെഞ്ചെരിച്ചില്* (ഗ്യാസ്ട്രബിള്*)
ഭക്ഷണശേഷം നടക്കുമ്പോള്* നെഞ്ചരിച്ചില്* അനുഭവപ്പെടുന്നുണ്ടോ? നിങ്ങള്* നാല്പതു വയസു കഴിഞ്ഞയാളാണോ? പ്രമേഹം, അതിരക്തസമ്മര്*ദ്ദം എന്നിവക്ക് ചികിത്സയെടുക്കുന്ന വ്യക്തിയാണോ? എങ്കില്* ഈ രോഗലക്ഷണത്തെ നിസ്*സാരമായി തള്ളിക്കളയരുത്. ഡോക്ടര്*മാര്*ക്കു പോലും പലപ്പോഴും രോഗനിര്*ണ്ണയത്തില്* പിശകു പറ്റിയിട്ടുള്ള ഒരു സ്ഥിതിവിശേഷമാണിത്. അസിഡിറ്റിക്കുള്ള ചികിത്സക്കൊപ്പം തന്നെ ഒരു ഹൃദയസംബന്ധമായ പരിശോധന അത്യാവശ്യമാണ്. രോഗലക്ഷണങ്ങളുണ്ടെങ്കില്* സ്വയം ചികിത്സയ്*ക്കോ ഭാഗിക ചികിത്സയ്*ക്കോ മുതിരാതെ അടുത്തുള്ള ആശുപത്രിയില്* സഹായം തേടുക.
ഹൃദയശുദ്ധിക്ക് അഞ്ചു കല്പനകള്*
1.പുകവലി പാടേ ഉപേക്ഷിക്കുക 2. പ്രമേഹം, അതിരക്തസമ്മര്*ദ്ദം, കൊള സ്*ട്രോള്* എന്നിവയുണ്ടോ എന്ന് പരിശോധിക്കുക 3. വ്യായാമം ഒരു ദിനചര്യയാക്കുക. 20 മിനിട്ടു നേരം വേഗത്തില്* നടക്കുക. രോഗിയാണെങ്കില്* ഡോക്ടറോട് ചോദിച്ചതിനുശേഷം ചെയ്യുക 4. ഭക്ഷണം ക്രമീകരിക്കുക. പ്രമേഹമുള്ളവര്* ഡയറ്റീഷ്യന്റെ സഹായം തേടുക. ബീഫ്, മട്ടണ്* എന്നിവ രണ്ടാഴ്ചയില്* ഒരിക്കല്* മാത്രം ഉപയോഗിക്കുക. പച്ചക്കറികളും (കിഴങ്ങുവര്*ഗ്ഗങ്ങളൊഴികെ) പഴവര്*ഗ്ഗങ്ങളും ധാരാളം ഉള്*പ്പെടുത്തുക. മത്സ്യം (പ്രത്യേകിച്ചും അയല, മത്തി, ട്യൂണ) ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.) 5. കുടുംബവുമൊത്ത് ദിവസവും കുറച്ചുസമയം സല്ലപിക്കുക (ഈ സമയം ടി. വി. ഒഴിവാക്കുക). ഇത് മാനസിക പിരിമുറുക്കം കുറക്കാനുള്ള ലളിതമായ രീതിയാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആരോഗ്യമുള്ള കുടുംബാന്തരീക്ഷത്തിലേ ആരോഗ്യമുള്ള ഹൃദയങ്ങളുണ്ടാകൂ.