രഞ്ജിത് ഇപ്പോള്* മോഹന്*ലാല്* നായകനാകുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്*റെ തിരക്കിലാണ്. അഞ്ചുവര്*ഷത്തിന് ശേഷമാണ് മലയാളത്തിന്*റെ യൂണിവേഴ്സല്* സ്റ്റാറും രഞ്ജിത്തും ഒന്നിക്കുന്നത്. മോഹന്*ലാലിന്*റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്*ത്തുന്ന കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ രഘുനന്ദന്* എന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്പോള്* രഞ്ജിത്തും മമ്മൂട്ടിയും പിരിഞ്ഞോ? പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് ആയിരുന്നു രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. അതിന് ശേഷം രഞ്ജിത് ഇന്ത്യന്* റുപ്പി ചെയ്തു. ഇനി സ്പിരിറ്റ്. അതിന് ശേഷം ‘ലീല’. ശങ്കര്* രാമകൃഷ്ണനാണ് ലീലയില്* നായകന്*.

മമ്മൂട്ടിയും രഞ്ജിത്തും ഇനി എന്ന് ഒന്നിക്കും എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കുകയാണ്. ഈ വര്*ഷം ക്രിസ്മസിന് മമ്മൂട്ടി - രഞ്ജിത് ചിത്രം പ്രദര്*ശനത്തിനെത്തും!

രഞ്ജിത്തിന്*റെ പുതിയ സിനിമയില്* ഒരു ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അനൂപ് മേനോന്* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്*റെ ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുക. കഥയുടെ മറ്റ് വിശദാംശങ്ങള്* രഞ്ജിത് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ചിത്രത്തിന്*റെ ചര്*ച്ച പുരോഗമിക്കുന്നു. കാപിറ്റോള്* തിയേറ്ററും പ്ലേ ഹൌസും ചേര്*ന്ന് ഈ സിനിമ നിര്*മ്മിക്കുമെന്നാണ് സൂചന.



Keywords:Ranjith,Anoop Menon, Capitol Theatre,Sankar Ramakrishnan,Leela,Pranchiyettan and the Saint,Spirit, play house, Mammootty Playing the Role of a Driver