വാഹനാപകടത്തില്* പരുക്കേറ്റ ജഗതി ശ്രീകുമാറിനെ കാണാന്* നടന്* മമ്മൂട്ടിയെത്തിയത് ആശുപത്രിയില്* സിനിമാ സ്റ്റൈല്* രംഗങ്ങള്*ക്കിടയാക്കി. ആരാധകരുടെ പ്രകടനം അതിരുകടന്നതോടെ മമ്മൂട്ടി പൊട്ടിത്തെറിക്കുകയും ചെയ്തു. ഒടുവില്* കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആരാധകരെ തുരത്തിയോടിച്ച ശേഷമാണ് മമ്മൂട്ടിയ്ക്ക് ആശുപത്രിക്ക് പുറത്തുകടക്കാനായത്.

ജഗതിയെ പ്രവേശിപ്പിച്ച വിവരം അറിഞ്ഞതോടെ മിംസ് ആശുപത്രിയിലേക്ക് സിനിമാ പ്രേമികള്* ഒഴുകുകയായിരുന്നു. നിരവധി താരങ്ങളും അണിയറപ്രവര്*ത്തകരും കഴിഞ്ഞ ദിവസങ്ങളില്* ആശുപത്രിയില്* എത്തുകയും ചെയ്തു. കൊച്ചിയിലെ കിംഗ് ആന്റ് കമ്മിഷണര്* സിനിമയുടെ ജോലികള്*ക്കിടെയാണ് മമ്മൂട്ടി ആശുപത്രിയില്* ഓടിയെത്തിയത്. നിര്*മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു.

മമ്മൂട്ടി എത്തുന്നതറിഞ്ഞ് ആശുപത്രി പരിസരം ആരാധകരുടെ പൂരപ്പറമ്പായി മാറുകയായിരുന്നു. മമ്മൂട്ടിയെ ഒരു നോക്ക് കാണാന്* ആളുകള്* ഇടിച്ചുകയറാന്* ശ്രമിച്ചത് സംഘര്*ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്*ന്നാണ് കുരുമുളക് സ്പ്രേ പ്രയോഗം വേണ്ടിവന്നത്.



Keywords:Fans, Mims Hospital,King and Commissioner,Pepper spray,Anto Joseph,Mammotty Visits Jagathy Srikumar in Hospital