അധോലോകവും സ്പിരിറ്റ് കള്ളക്കടത്തുമൊന്നും മലയാള സിനിമയില്* പുതുമയല്ല. മോഹന്*ലാല്* എന്ന നടന്* പലതവണ അധോലോക നായകനായി അഭിനയിച്ചിട്ടുണ്ട്. കള്ളക്കടത്ത് രംഗങ്ങളില്* ഗംഭീരം പ്രകടനം നടത്തിയിട്ടുണ്ട്. സാഗര്* എലിയാസ് ജാക്കിയും വിന്*സന്*റ് ഗോമസും കണ്ണന്* നായരും ഹരിയണ്ണയുമൊക്കെ ഉദാഹരണം. സ്പിരിറ്റ് കടത്തിലൂടെ പണക്കാരനാകുന്ന കഥാപത്രത്തെ അഗ്*നിദേവനില്* മോഹന്*ലാല്* ഉജ്ജ്വലമാക്കിയിട്ടുണ്ട്.

രഞ്ജിത് തിരക്കഥയെഴുതിയ ഉസ്താദിലും ആറാം തമ്പുരാനിലും മോഹന്*ലാലിന്*റെ കഥാപാത്രങ്ങള്*ക്ക് അധോലോക പശ്ചാത്തലമുണ്ട്. ഇപ്പോഴിതാ വീണ്ടും സ്പിരിറ്റ് കള്ളക്കടത്തിന്*റെ കഥ പറയുകയാണ് രഞ്ജിത്. നായകന്* മോഹന്*ലാല്* തന്നെ.

രഞ്ജിത് സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രം ആല്*ക്കഹോളിന്*റെ അടിയൊഴുക്കുകളുടെ കഥയാണ് പറയുന്നത്. കൊച്ചി കാക്കനാട് മേത്തര്* വില്ലയില്* സ്പിരിറ്റിന്*റെ ചിത്രീകരണം ആരംഭിച്ചു. ബിഗ്സ്റ്റാര്* പൃഥ്വിരാജാണ് ചിത്രത്തിന് സ്വിച്ച് ഓണ്* നിര്*വഹിച്ചത്.

രഘുനന്ദന്* എന്നാണ് മോഹന്*ലാലിന്*റെ കഥാപാത്രത്തിന്*റെ പേര്. ആള്* ഒരു ഈഗോയിസ്റ്റ് ആണ്. താനാണ് എല്ലാറ്റിനും മീതേ എന്ന മനോഭാവമുള്ളയാള്*. കമ്പ്യൂട്ടറിനുമുന്നിലിരിക്കുന്ന മോഹന്*ലാലിന്*റെ രംഗമാണ് രഞ്ജിത് ആദ്യം ചിത്രീകരിച്ചത്. വേണുവാണ് ക്യാമറ ചലിപ്പിച്ചത്. കൊച്ചിയാണ് ചിത്രത്തിന്*റെ പ്രധാന ലൊക്കേഷന്*.

കനിഹയാണ് സ്പിരിറ്റില്* മോഹന്*ലാലിന്*റെ നായികയാകുന്നത്. വില്ലനായി ഉറുമിയുടെ തിരക്കഥാകൃത്തും രഞ്ജിത്തിന്*റെ സംവിധാന സഹായിയുമായ ശങ്കര്* രാമകൃഷ്ണന്* അഭിനയിക്കുന്നു. കഥാപാത്രത്തിനായി ശങ്കര്* എരാമകൃഷ്ണന്* തല മൊട്ടയടിച്ചിട്ടുണ്ട്.

തിലകന്*, മധു, ലെന, കല്*പ്പന തുടങ്ങിയവരും അഭിനയിക്കുന്നു. ആശീര്*വാദ് സിനിമാസിന്*റെ ബാനറില്* ആന്*റണി പെരുമ്പാവൂരാണ് സ്പിരിറ്റ് നിര്*മ്മിക്കുന്നത്. ഷഹബാസ് അമന്*റെ ഈണങ്ങള്*ക്ക് വരികള്* രചിക്കുന്നത് റഫീഖ് അഹമ്മദ്.Keywords:Renjith, Shahabas Amen, Asshervadh cinema, Shankar, Spirit, igoist,Usthad,Mohanlal's Spirit