ആ മാന്ത്രികസംഖ്യയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* മറികടന്നു. അന്താരാഷ്ട്രക്രിക്കറ്റില്* നൂറാം സെഞ്ച്വറിയും സച്ചിന്* സ്വന്തമാക്കിയിരിക്കുന്നു. ഏഷ്യാകപ്പില്* ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്* സെഞ്ച്വറി നേടിയാണ് സച്ചിന്* ക്രിക്കറ്റില്* പൂര്*ണതയുടെ അവതാരമായത്. ഷേര്* ഇ ബംഗ്ലാ സ്റ്റേഡിയത്തില്* നടന്ന മത്സരത്തിലെ നാല്*പ്പത്തിനാലാം ഓവറിലെ നാലാം പന്തില്* ബംഗ്ലാദേശിന്റെ ഷാകിബ് അല്*ഹസന്റെ പന്ത് സ്ക്വയര്* ലെഗിലേക്ക് തട്ടിയിട്ടാണ് സച്ചിന്* നൂറാം സെഞ്ച്വറി സ്വന്തമാക്കിയത്. ഏകദിനക്രിക്കറ്റില്* 49 സെഞ്ച്വറികളും ടെസ്റ്റില്* 51 സെഞ്ച്വറികളുമാണ് സച്ചിന്* സ്വന്തമാക്കിയിട്ടുള്ളത്.

ബംഗ്ലാദേശിനെതിരെ 138 പന്തുകളില്* നിന്നാണ് സച്ചിന്* 100 തികച്ചത്. പിന്നീട് 147 പന്തുകളില്* നിന്ന് 114 റണ്*സ് നേടിയാണ് സച്ചിന്* പുറത്തായത്. 12 ഫോറുകളും ഒരു സിക്സറും ഉള്*പ്പടെയായിരുന്നു സച്ചിന്* ഈ സ്കോര്* നേടിയത്. മൊര്*ടാസയുടെ പന്തില്* മുഷ്ഫിക്കര്* റഹിം പിടിച്ചാണ് സച്ചിന്* പുറത്തായത്.

ഓള്*ഡ് ട്രഫോര്*ഡില്* 1990ല്* ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് സച്ചിന്* ആദ്യമായി ശതകത്തിലെത്തുന്നത്. 119 റണ്*സാണ് കൊച്ചുസച്ചിന്* അടിച്ചുകൂ*ട്ടിയത്. ഇതോടെ, ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബാറ്റ്*സ്മാന്* എന്ന ബഹുമതിയും സച്ചിന്* സ്വന്തമാക്കിയിരുന്നു.

പിന്നീട് നാല് വര്*ഷങ്ങള്*ക്ക് ശേഷമായിരുന്നു സച്ചിന്* തന്റെ ആദ്യ ഏകദിനസെഞ്ച്വറി സച്ചിന്* സ്വന്തമാക്കിയത്. 1994 സെപ്റ്റംബര്* 9-ന് ശ്രീലങ്കയിലെ കൊളംബോയില്* ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു അത്. സച്ചിന്റെ എഴുപത്തിയൊമ്പതാം ഏകദിന മത്സരമായിരുന്നു ഇത്.

ഇപ്പോള്* സെഞ്ച്വറിയിലും സച്ചിന്* സെഞ്ച്വറി തികച്ചിരിക്കുന്നു. നൂറാം സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്* ഏകദിനമത്സരത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയും സച്ചിന്* സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്*ക്കെതിരെയും സെഞ്ച്വറി നേടിയ താരമാണ് സച്ചിന്*.