സിനിമയ്ക്ക് ആവശ്യമുള്ള ഒരു നടനാകാനാണ് താന്* ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നയാളാണ് ജയസൂര്യ. നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയും നിര്*ബന്ധ ബുദ്ധിയും തനിക്കില്ലെന്നും അദ്ദേഹം പറയാറുണ്ട്. നായകവേഷത്തിന് പുറമെ കൊമേഡിയനായും വില്ലനായും സഹനടനായും ജയസൂര്യ തിളങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.

കഥാപാത്രത്തിന് വേണ്ടി ചത്ത് പണിയെടുക്കുമ്പോഴും എവിടെയൊക്കെയോ ചില അവഗണനകള്* ഉണ്ടെന്ന് ജയസൂര്യ തിരിച്ചറിയുന്നു. വലിയ താരമൊന്നുമല്ലെങ്കിലും പരിമിതികള്*ക്കുള്ളില്* നിന്ന് പരമാവധി അധ്വാനിക്കുമ്പോള്* വേണ്ടത്ര അംഗീകാരം ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. അഭിമുഖത്തിലാണ് ജയസൂര്യ ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്.

എവിടെയൊക്കെയോ അവഗണനയുണ്ട്. ചില അവാര്*ഡുകളെക്കുറിച്ച് കേള്*ക്കുമ്പോള്* ചിരിക്കാനാണ് തോന്നുക. ഒരാള്*ക്ക് അസൌകര്യം ഉണ്ടെങ്കില്* മറ്റൊരാള്*ക്ക് നല്*കുന്നതാണോ അവാര്*ഡ്?- ജയസൂര്യ ചോദിക്കുന്നു.


Keywords:interview,award, hero,comedian,malayalam film news,Actor Jayasurya on his Career