ഒരു സിനിമയുടെ പേരും അതിന്*റെ കഥയും തമ്മില്* വലിയ ചേര്*ച്ചയുണ്ടാകുന്നത് സിനിമയ്ക്ക് ഗുണമാണ്. എന്നാല്* ഓര്*ഡിനറി എന്ന സിനിമയ്ക്ക് ആ പേര് അറം*പറ്റിയിരിക്കുകയാണ്. ഓര്*ഡിനറി ഒരു ഓര്*ഡിനറി ചിത്രം മാത്രം. അസാധാരണമായി ഒന്നുമില്ല. ഒന്നും പ്രതീക്ഷിക്കാതെ ചെന്നാല്* ഒരു സാധാരണ ചിത്രം കണ്ട് മടങ്ങിപ്പോരാം.

ഓര്*ഡിനറി താരബഹളമുള്ള ഒരു സിനിമയാണ്. കുഞ്ചാക്കോ ബോബന്*, ആസിഫ് അലി, ബിജു മേനോന്*, ജിഷ്ണു, ബാബുരാജ്, ആന്* അഗസ്റ്റിന്* തുടങ്ങി പ്രേക്ഷകര്*ക്ക് പ്രിയപ്പെട്ട ഒരുപാട് താരങ്ങളുണ്ട് ഈ സിനിമയില്*. എന്നാല്* സീനിയേഴ്സ് പോലെ ഒരു ആഘോഷചിത്രം പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയാല്* കടുത്ത നിരാശയിലായിപ്പോകും.

സുഗീത് എന്ന നവാഗതനാണ് ഓര്*ഡിനറി അണിയിച്ചൊരുക്കിയത്. പത്തനംതിട്ട - ഗവി റൂട്ടിലോടുന്ന ഒരു കെ എസ് ആര്* ടി സി ബസാണ് ചിത്രത്തിലെ നായകന്*! മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷനില്* ചിത്രീകരിച്ച ഒരു സാധാരണ ചിത്രമാണ് ഓര്*ഡിനറി.Keywords: Biju Menon, Baburaj, Kunchako Boban, malayalam film news,Asif Ali,jishnu,Ann Augustine, Ordinary - Malayalam Movie Review