‘ജഗതി ശ്രീകുമാറിന് മറ്റൊരു മകളുണ്ട്’ എന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ലക്കം മംഗളം വാരിക പുറത്തിറങ്ങിയത് ഒട്ടേറെ കോലാഹലങ്ങള്*ക്ക് വഴിവച്ചിരുന്നു. മലയാളത്തിലെ മഹാനടനായ ജഗതി വാഹനാപകടത്തില്* പരുക്കേറ്റ് ഗുരുതരാവസ്ഥയില്* കഴിയുമ്പോള്* മംഗളം അത് പരിഗണിക്കാതെ ഒരു സ്കൂപ്പ് വാര്*ത്തയുമായി വരുന്നു എന്ന് സോഷ്യല്* നെറ്റുവര്*ക്ക് സൈറ്റുകളില്* ആരോപണങ്ങളുണ്ടായി. എന്നാല്* ജഗതിയുമായുള്ള അഭിമുഖം നേരത്തേ തയ്യാറാക്കിയതാണെന്ന് മംഗളവും വ്യക്തമാക്കി.

ഈ ലക്കം മനോരമ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങുന്നത് മംഗളത്തെ മറികടക്കുന്ന ഒരു സ്കൂപ്പുമായാണ്. ജഗതി ശ്രീകുമാറിന്*റെ മകളുമായുള്ള അഭിമുഖവുമായാണ് മനോരമ രംഗത്തെത്തിയിരിക്കുന്നത്. മകള്* ശ്രീലക്ഷ്മിയുടെ അഭിമുഖവും ചിത്രങ്ങളും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, മനോരമ ആഴ്ചപ്പതിപ്പിന്*റെ മുഖച്ചിത്രവും ശ്രീലക്ഷ്മിയാണ്.

തിരുവനന്തപുരത്ത് കരുമത്തെ ‘നന്ദനം’ എന്ന വീട്ടിലാണ് ശ്രീലക്ഷ്മി എന്ന ‘ലച്ചു’ താമസിക്കുന്നത്. ഒപ്പം അമ്മ കല ശ്രീകുമാറും. ജഗതി ഗുരുവായൂരില്* കൊണ്ടുപോയി താലിചാര്*ത്തിയതാണ് കലയെ. ജഗതിക്ക് ഇങ്ങനെയൊരു കുടുംബം ഉണ്ട് എന്നത് ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്തുകാര്*ക്കെങ്കിലും ഒരു രഹസ്യമല്ല.

അപകടവാര്*ത്തയറിഞ്ഞ് കലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്* പോയി കണ്ടിരുന്നു. നടന്* ജഗദീഷാണ് യാത്രയ്ക്ക് ആവശ്യമായ സൌകര്യങ്ങള്* ചെയ്തുകൊടുത്തത്. കലയും ശ്രീലക്ഷ്മിയും ആശുപത്രിയില്* ചെല്ലുമ്പോള്* ജഗതിയുടെ ഭാര്യ ശോഭയും മകന്* രാജ്കുമാറും മകള്* പാര്*വതിയും മറ്റ് ബന്ധുക്കളും സിനിമാക്കാര്* അടക്കമുള്ള സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു.

“രാത്രി പത്തരയായതിനാല്* വെന്*റിലേറ്റര്* മുറിയില്* കയറി കാണാന്* ഡോക്ടര്*മാര്* അനുവദിച്ചില്ല. പിന്നീട് പാര്*വതി ഡോക്ടര്*മാരോട് സംസാരിച്ച് അനുവാദം വാങ്ങിത്തരികയായിരുന്നു”


Keywords:Parvathy,Kala sreekumar,sreelakshmi, Mims Hopsital, actor Jagadeesh, Rajkumar,Jagathy's Daughter Speaking