സച്ചിന്* ടെണ്ടുല്*ക്കര്* തന്നെ ക്രിക്കറ്റ് ദൈവം. സംശയമൊന്നുമില്ല. നൂറ് സെഞ്ച്വറി എന്നത് നിസാര കാര്യവുമല്ല. എന്നാല്* സച്ചിന്*റെ നേട്ടം കൊണ്ട് ടീം ഇന്ത്യയ്ക്ക് ഏഷ്യാകപ്പില്* എന്ത് ഗുണമാണ് ഉണ്ടായത്? ഗുണം ഉണ്ടായില്ലെന്ന് മാത്രമല്ല, സാരമായ ദോഷം സംഭവിക്കുകയും ചെയ്തു. സച്ചിന്* സെഞ്ച്വറി നേടാനുള്ള സമ്മര്*ദ്ദത്തിനിടെ ഏറെ പന്തുകള്* പാഴാക്കിയത് ബംഗ്ലാദേശിനോട് തോല്*ക്കുന്നതില്* നിര്*ണായക ഘടകമായി.

ബംഗ്ലാദേശിനോട് തോറ്റതിലൂടെ ഏഷ്യാകപ്പില്* നിന്ന് പുറത്താകാനുള്ള വഴി സ്വയം തെരഞ്ഞെടുക്കുകയാണ് ഇന്ത്യ ചെയ്തത്. ശ്രീലങ്കയുടെ കാരുണ്യത്തില്* ഫൈനലില്* കടക്കാമെന്നുള്ള അതിമോഹത്തിന് ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം അറുതി വരുത്തിയതോടെ ഇന്ത്യ ഇനിയെങ്കിലും ചിന്തിക്കേണ്ടതും നടപ്പില്* വരുത്തേണ്ടതുമായ ചില പ്രാഥമിക വശങ്ങള്* ഉണ്ട് എന്നത് വ്യക്തമായിരിക്കുന്നു.

വ്യക്തികളുടെ നേട്ടത്തേക്കാള്* വലുതാണ് രാജ്യത്തിന്*റെയും ടീമിന്*റെയും നേട്ടമെന്ന് ഇന്ത്യന്* ടീമിലെ ഓരോ കളിക്കാരനും തിരിച്ചറിയണം. സെഞ്ച്വറി നേടാനുള്ള ത്വരയില്* ടീമിന്*റെ ലക്*ഷ്യമെന്തെന്ന് സച്ചിന്* മറന്നുപോയെന്നത് ദുഃഖകരമായ വസ്തുതയാണ്.

ബംഗ്ലാദേശിനെതിരെ 138 പന്തുകളില്* നിന്നാണ് സച്ചിന്* 100 തികച്ചത്. പിന്നീട് 147 പന്തുകളില്* നിന്ന് 114 റണ്*സ് നേടി സച്ചിന്* പുറത്താകുകയും ചെയ്തു. അതായത് സച്ചിന്* 33 പന്തുകള്* പാഴാക്കി. 33 പന്തുകളില്* നിന്ന് 33 റണ്*സ് സ്കോര്* ചെയ്യാന്* കഴിഞ്ഞിരുന്നു എങ്കില്* മത്സരഫലം മറ്റൊന്നാകുമായിരുന്നു. ആ മത്സരത്തിന്*റെ മാത്രമല്ല, ഏഷ്യാകപ്പിന്*റെ മൊത്തം ഗതി തന്നെ മാറുമായിരുന്നു. ഒരുപക്ഷേ ഏഷ്യാകപ്പ് കിരീടം നേടാനുള്ള ഇന്ത്യയുടെ സാധ്യതയ്ക്ക് മേലാണ് സച്ചിന്* തന്*റെ ‘സ്ലോ മൂവി’ലൂടെ കത്തിവച്ചത്.

സച്ചിന്* 33 റണ്*സ് കൂടി നേടിയിരുന്നു എങ്കില്* ഇന്ത്യയുടെ സ്കോര്* മുന്നൂറിന് മുകളിലെത്തുമായിരുന്നു. ഇന്ത്യയുടെ ബൌളര്*മാര്* എല്ലാവരും മോശം പ്രകടനമാണ് കാഴ്ച വച്ചത്. എങ്കില്* പോലും മുന്നൂറിന് മുകളില്* ചേസ് ചെയ്യാന്* ആ ഘട്ടത്തിലും ബംഗ്ലാദേശിന് കഴിയുമായിരുന്നില്ല.

സച്ചിന് സെഞ്ച്വറിയടിക്കാന്* ഇനിയും കളികള്* ഏറെയുണ്ടല്ലോ. പക്ഷേ നഷ്ടമായ ഏഷ്യാകപ്പ് നഷ്ടമായതുതന്നെ. ആ അവസരം ഇനി മടങ്ങിവരില്ല.



Keywords:Asian Cup,Sachin’s Hundredth Century , Sachin Tendulkar,cricket news, sports news,Hundred Questions