അന്താരാഷ്ട്ര ക്രിക്കറ്റില്* നിന്ന് വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവര്*ക്ക് സച്ചിന്* ടെണ്ടുല്*ക്കറുടെ ചുട്ടമറുപടി. വിമര്*ശകരല്ല എന്നെ ക്രിക്കറ്റ് പഠിപ്പിച്ചത്. എപ്പോള്* വിരമിക്കണമെന്ന് വിമര്*ശകര്* പറഞ്ഞുതരേണ്ട- സച്ചിന്* വ്യക്തമാക്കി.

ക്രിക്കറ്റിനോടുള്ള അഭിനിവേശം എന്ന് എനിക്ക് ചെറുതായെങ്കിലും കുറയുന്നുവോ അന്ന് ഞാന്* വിരമിക്കും. എന്ന് വിരമിക്കണമെന്ന് വിമര്*ശകര്* പറഞ്ഞുതരേണ്ട ആവശ്യമില്ല. ടീം അംഗങ്ങള്*ക്കൊപ്പം ദേശീയ ഗാനാലാപന സമയത്ത് അണിനിരക്കുന്നത് ഇപ്പോഴും ആവേശത്തോടെയാണ്- സച്ചിന്* പറഞ്ഞു.

ലോകകപ്പ് നേടിയതിന് ശേഷം ഏകദിനക്രിക്കറ്റില്* നിന്ന് എന്തുകൊണ്ട് വിരമിച്ചില്ലെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോള്* മികച്ച ഒരു വിടവാങ്ങലാകുമായിരുന്നു എന്നായിരിക്കും ഇക്കൂട്ടര്* കരുതിയത്. എന്നാല്* ഇത്തരം കാര്യങ്ങള്* എന്നെ ബാധിക്കില്ല - സച്ചിന്* പറഞ്ഞു.

നൂറാം സെഞ്ച്വറി നേടുകയെന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. നൂറാം സെഞ്ച്വറിയെക്കുറിച്ച് പല സംസാരങ്ങളുണ്ടായി. അതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്* നിന്ന് എനിക്കും ചിലപ്പോള്* ഒഴിഞ്ഞുമാറാന്* കഴിഞ്ഞില്ല. എന്റെ അബോധമനസ്സിനെ ചിലപ്പോള്* അത് ബാധിച്ചിട്ടുണ്ടാകും. ഒരു പക്ഷേ എന്നെ കൂടുതല്* കരുത്തനാക്കാനുള്ള ദൈവത്തിന്റെ ശ്രമങ്ങളായിരുന്നിരിക്കാം അത്. - സച്ചിന്* പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്* ടീം ഇന്ത്യ മികച്ച പ്രകടനം നടത്തുന്നത് കാണുകയെന്നതാണ് ആഗ്രഹം. ടെസ്റ്റ് ക്രിക്കറ്റില്* ഇന്ത്യയെ മികവിലേക്ക് തിരിച്ചെത്തിക്കുന്നതില്* എനിക്കും ഭാഗമാകണം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങള്*ക്ക് മുമ്പ് ആറ് വര്*ഷങ്ങളോളം ടെസ്റ്റ് ക്രിക്കറ്റില്* നമുക്ക് മികച്ച രീതിയില്* പ്രകടനം പുറത്തെടുക്കാനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്* ടീം ഇന്ത്യ മികവിലേക്ക് മടങ്ങിവരുമെന്നും സച്ചിന്* പറഞ്ഞു.

ഇത്രയും കാലത്തെ എന്റെ ക്രിക്കറ്റ് ജീവിതത്തില്* നിന്ന് പഠിച്ച ഒരു കാര്യമുണ്ട്. നിങ്ങള്* എത്ര തന്നെ പ്രതിഭയുള്ള ആളാണെങ്കിലും പ്രതിസന്ധി കാലഘട്ടത്തെ അഭിമുഖീകരിക്കാന്* തയ്യാറായിരിക്കണം. എപ്പോഴും കഠിനാദ്ധ്വാനം ചെയ്യാന്* തയ്യാറായിരിക്കണം.- സച്ചിന്* പറഞ്ഞു.


Keywords: hard work,cricket life,test cricket, cricket news, sports news,oneday match,little master,Critics don't need to tell me when to retire, Sachin Tendulkar