ഇപ്പോള്* ഞാന്* താമസിക്കുന്ന വീട്ടിലേക്ക്* പ്രീതിയും രണ്ടുകുട്ടികളുമൊത്ത്*(തുഷാറും, വന്ദനയും) ഞാന്* താമസമുറപ്പിക്കുന്നകാലം.
വീട്ടില്* താമസിച്ച്* കൃത്യം ഒരുവര്*ഷം തികയുന്ന ദിവസം ഞങ്ങള്*ക്കൊരു ആണ്*കുട്ടി പിറന്നു.
ഒരുപാടുപേരുകള്* നോക്കി. എനിക്കൊന്നും ഇഷ്ടമായില്ല. ഒടുവില്* പ്രീതി പറഞ്ഞു. നല്ലപേരു കിട്ടുമ്പോള്* ഇട്ടോളൂ, ഞാനിവനെ വിനീത്* എന്നു വിളിക്കാന്* പോകുന്നു.അങ്ങനെ ഇളയ കുഞ്ഞിന്* കിട്ടുന്ന എല്ലാവാത്സല്യവും അറിഞ്ഞങ്ങനെ അവന്* വളര്*ന്നു.
കുസൃതിയും പ്രസരിപ്പും ആരെ കണ്ടാലുമുള്ള കുശലാന്വേഷണവും ഒക്കെ കാണുമ്പോള്* പ്രീതി പറയും
`` നടേശേട്ടന്റെ സ്വഭാവമൊക്കെ ഈ മോനാണ്* കിട്ടിയിരിക്കുന്നത്*.''
മറ്റു ചിലപ്പോള്* കളിയാക്കും `
` ഇവനും അച്ഛനെ പോലെ നാട്ടുകാരുടെ സ്വത്താവുന്ന ലക്ഷണമാണ്*.''
ഒരു ദിവസം, അന്ന്* ഞങ്ങളെല്ലാവരും വീട്ടിലുണ്ട്*. പ്രീതിക്കെന്തോ ചെറിയ അസുഖം. ഉച്ചതിരിഞ്ഞ്* ചെറുതായി ഒന്ന്* മയങ്ങി. പുറത്ത്* ബഹളം കേട്ട്* ചെന്നു നോക്കുമ്പോള്* എന്റെ വിനീതിനെ കാണാനില്ല.
എല്ലായിടത്തും തിരഞ്ഞു. ഒടുവില്* കണ്ടെത്തിയത്* വീട്ടു മുറ്റത്തെ കുളത്തില്* നിന്ന്*.
എനിക്കത്* താങ്ങാന്* കഴിഞ്ഞില്ല.നെഞ്ചുതകര്*ന്നു നിലവിളിക്കുന്ന പ്രീതിയുടെ മുഖത്ത്* നോക്കാതെ ഞാന്* മുറിയില്* കയറി കതകടച്ചു. എന്റെ കുഞ്ഞിനെ അങ്ങനെ കാണാന്* എനിക്ക്* കഴിയുമായിരുന്നില്ല. മരണാനന്തര ചടങ്ങുകള്*ക്കു പോലും ഞാന്* പുറത്ത്* വന്നില്ല...
എന്റെ മനസില്* ഇപ്പോഴും അവനുണ്ട്*.നിറഞ്ഞ ചിരിയുമായി കൊഞ്ചലോടെ അച്ഛാ... എന്ന്* വിളിക്കാറുണ്ട്*.

Vellappally Natesan , SRI VELLAPPALLY NATESAN COLLEGE OF ENGINEERING