ചേര്*ക്കേണ്ട ഇനങ്ങള്*

കറുത്ത മുന്തിരിങ്ങ - 1 1/2 കിഗ്രാം
പഞ്ചസാര - 2 1/2 കിഗ്രാം
ഗോതമ്പ് - 300 ഗ്രാം
യീസ്റ്റ് - 1ടീസ്പൂണ്*
മുട്ട - 1
വെള്ളം - 2 1/2 ലിറ്റര്*(തിളപ്പിച്ചാറിയത്)

പാകം ചെയ്യേണ്ട വിധം

മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്*ന്നുപോകാന്* വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്* പതയ്ക്കാന്* വയ്ക്കുക. അതിനുശേഷം മുന്തിരിങ്ങ ഒരു മത്ത് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്*പകുതി(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്*ക്കുക. ഇവ ഭരണിയില്* വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്*ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ചവെള്ളത്തില്* കഴുകിയ മത്തുപയോഗിച്ച് വേണം ഇളക്കേണടത്. പിന്നീട് തുടര്*ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(11/4കിഗ്രം) ചേര്*ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്*പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്* കെട്ടിസൂക്ഷിക്കുക