ഐ പി എല്* കൊഴുപ്പിക്കാന്* ഇന്ത്യന്* താരം എസ് ശ്രീശാന്തിന്റെ എസ് 36 മ്യൂസിക് ബാന്*ഡും. രാജസ്ഥാന്* റോയല്**സിന്റെ ഐ പി എല്* അഞ്ചാം സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായിട്ടായിരിക്കും എസ് 36 മ്യൂസിക് ബ്രാന്*ഡിന്റെ പ്രകടനം.

അഞ്ചാം സീസണില്* രാജസ്ഥാന്* റോയല്**സിന് വേണ്ടിയാണ് ശ്രീശാന്ത് മത്സരത്തിറങ്ങുക. ഏപ്രില്* ആറിന് ജയ്പൂരിലാണ് ആദ്യ മത്സരം. ഈ മത്സരത്തിനുമുന്നോടിയായാണ് ശ്രീശാന്തിന്റെ എസ് 36 മ്യൂസിക് ബാന്*ഡ് കാണികളെ റോക്കിന്റെ ആവേശത്തിലാഴ്ത്തുക. ഇതുസംബന്ധിച്ച് ശ്രീശാന്തും രാജസ്ഥാന്* റോയല്**സും കരാറായി.

രാജസ്ഥാന്* റോയല്*സിന്റെ തീം സോംഗ് റോക്കിന്റെ എസ് 36 ഗായകര്* പാടും. ഐപിഎല്ലിനായി എസ് 36 ഒരുക്കിയ പാട്ടും ഇതിനൊപ്പം അവതരിപ്പിക്കും.


Keywords:Rajastan Royal, Sreesanth, Music Band, theme song,cricket news, sports news,Sreesanth's music band sings for IPL