അന്താരാഷ്ട്ര ക്രിക്കറ്റില്* നൂറാം സെഞ്ച്വറി നേടിയ സച്ചിന്* ടെണ്ടുല്*ക്കറെ പ്രശം*സിച്ച് സെലക്ഷന്* കമ്മിറ്റി ചെയര്*മാന്* ശ്രീകാന്തിന് മതിവരുന്നില്ല. സച്ചിന്റെ നേട്ടങ്ങള്* അമാനുഷികമാണെന്ന് ശ്രീകാന്ത് പറഞ്ഞു.

സച്ചിന്* പതിനാറ് വയസ്സ് മാത്രമുള്ളപ്പോഴാണ് അന്താരാഷ്ട്ര ക്രിക്കറ്റില്* ആദ്യ മത്സരം കളിക്കുന്നത്. ആദ്യ മത്സരത്തില്* പന്ത് കൊണ്ട് സച്ചിന്റെ മുഖത്ത് നിന്ന് ചോര വന്നു. പക്ഷെ സച്ചിന്* പിന്**മാറാന്* തയ്യാറായില്ല. കളി തുടര്*ന്നു. ഇപ്പോഴും കളി തുടര്*ന്നുകൊണ്ടേയിരിക്കുന്നു- ശ്രീകാന്ത് പറഞ്ഞു.

വിവിധ സാഹചര്യങ്ങളിലാണ് സച്ചിന്* സെഞ്ച്വറി നേടിയിട്ടുള്ളത്. സ്പിന്നിന്റെ തുണയ്ക്കുന്ന പിച്ചുകളിലും ബൌണ്*സും വേഗതയുമുള്ള പിച്ചുകളിലും സച്ചിന് സെഞ്ച്വറികള്* നേടാന്* കഴിഞ്ഞു- ശ്രീകാന്ത് പറഞ്ഞു.


Keywords:100 century, cricket news, sports news,Sachin Tendulkar,selection committy,Sachin's achievement something superhuman,Srikkanth