യുവനടന്**മാരില്* ഏറെ ശ്രദ്ധേയനാണ് ആസിഫ് അലി. എന്നാല്* ആസിഫ് അലിക്ക് അല്*പ്പം തലക്കനമുണ്ടെന്ന് ചിലര്* പറയുന്നു. അതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നതില്* ഒന്ന് ആസിഫ് അലിയെ മൊബൈലില്* വിളിച്ചാല്* കിട്ടുന്നില്ല എന്നതാണ്. എന്നാല്* ഇതിന് ആസിഫ് അലിക്ക് കൃത്യമായ മറുപടിയുണ്ട്.

ഫോണ്* അറ്റന്*ഡ് ചെയ്യുന്നില്ലെന്ന ഒറ്റക്കാരണമല്ലാതെ എനിക്ക് അഹങ്കാരമുണ്ടെന്നതിന് മറ്റെന്തെങ്കിലും കാരണം പറഞ്ഞാല്* ഞാന്* തിരുത്താന്* തയ്യാറാണ്. ഫോണ്* ഉപയോഗിക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാരണങ്ങളാണ്. ഷൂട്ടിംഗ് സെറ്റിലാണെങ്കില്* ഫോണെടുക്കില്ല. കഥാപാത്രമാകുമ്പോഴായിരിക്കും ഫോണ്* വരിക. ഏതെങ്കിലും സിനിമയുടെ ഡേറ്റ് തെറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്* പറയാനാകും ചിലപ്പോള്* ഫോണ്* വിളിക്കുന്നത്. അങ്ങനെയെങ്കില്* ഫോണ്* എടുത്താല്* മൂഡ് ആകെ മാറും. ഷൂട്ട് ശരിയാകില്ല. അതുകൊണ്ടാണ് ഷൂട്ട് സമയത്ത് ഫോണ്* ഏടുക്കേണ്ടെന്ന് വച്ചത് - ആസിഫ് അലി പറയുന്നു.

എന്നാല്* എന്നോട് സംസാരിക്കേണ്ടവരോട് ഞാന്* നേരിട്ട് സംസാരിക്കുന്നുണ്ട്. അല്ലെങ്കില്* ഞാന്* എങ്ങനെ പുതിയ സിനിമകളില്* കരാറാകും- മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്* ആസിഫ് അലി ചോദിക്കുന്നു. മമ്മൂട്ടിയെ പോലും ഫോണില്* ബന്ധപ്പെടാന്* വിഷമമില്ലല്ലോ എന്ന ചോദ്യത്തിന് ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു- മമ്മുക്കയേയും എന്നേയും താരതമ്യം ചെയ്യരുത്. ഏത് കഥാപാത്രത്തെയും ഏത് സമയത്തിനുള്ളിലും സ്വീകരിക്കാന്* കഴിയുന്ന തരത്തിലേക്ക് വളര്*ന്ന നടന്**മാരാണ് മമ്മുക്കയും ലാലേട്ടനുമൊക്കെ. ആ തലത്തിലേക്ക് എനിക്ക് എത്തിപ്പെടണമെങ്കില്* ഒരുപാട് കാലം കഴിയണം. തുടക്കക്കാരനായതിനാല്* ഞാന്* കൂടുതല്* ഡെഡിക്കേറ്റഡ് ആയാല്* മാത്രമേ സിനിമയില്* നിലനില്*ക്കാന്* സാധിക്കൂ - ആസിഫ് അലി

കേരള സ്ട്രൈക്കേഴ്സിന്റെ ക്രിക്കറ്റ് മത്സരം കാണാന്* പോലും എത്തിയില്ലെന്ന ആരോപണത്തിനും ആസിഫ് അഭിമുഖത്തില്* മറുപടി പറയുന്നു. കൊച്ചിയില്* മത്സരം നടക്കുമ്പോള്* ബാച്ചിലേഴ്സ് പാര്*ട്ടിയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഓരോ ഷോട്ടിലും ഞാനുണ്ട്. ഒന്നുങ്കില്* ഞാന്*, അല്ലെങ്കില്* ഇന്ദ്രജിത്ത്... ഞങ്ങളെ ഒഴിച്ചുനിര്*ത്തി ഷൂട്ടുചെയ്യാന്* പറ്റില്ലായിരുന്നു. ടീമിന്റെ ഉപനായകന്* എന്ന നിലയില്* ഇന്ദ്രജിത്തിന് പോയേ മതിയാകൂ. അപ്പോള്* ഞാന്* ത്യാഗം ചെയ്തു. ഞാനും ഇന്ദ്രജിത്തിനൊപ്പം പോയാല്* ഷൂട്ട് മുടങ്ങും. സാമ്പത്തികനഷ്ടമുണ്ടാകും. ഞാന്* ഉത്തരം പറയേണ്ടി വരും- ആസിഫ് പറയുന്നു.

എന്നാല്* മത്സരം കാണണമെന്നുണ്ടായിരുന്നുവെന്നും ആസിഫ് പറയുന്നു. ടീമിലില്ലാതിരുന്ന മമ്മൂട്ടിയും പൃഥിരാജുമൊക്കെ മത്സരം കാണാനും പ്രോത്സാഹിപ്പിക്കാനും സ്റ്റേഡിയത്തിലെത്തിയിട്ടും താന്* എത്താതിരുന്നതിനെക്കുറിച്ചുള്ള വിമര്*ശനങ്ങള്*ക്കും ആസിഫ് മറുപടി പറയുന്നു. കളിക്കാനൊത്തില്ലെങ്കിലും കളി കാണണമെന്നുണ്ടായിരുന്നു. അന്നത്തെ ഷൂട്ട് വേഗത്തില്* തീര്*ത്ത് ഓടിയെത്തിയെങ്കിലും വൈകിപ്പോയി. ഞാന്* കലൂര്* സ്റ്റേഡിയത്തിന് അടുത്തുവരെ എത്തിയിരുന്നു. കളി തീരാറായിരുന്നു. അപ്പോഴത്തെ ഒരു സാഹചര്യത്തില്* സ്റ്റേഡിയത്തിലേക്ക് പോകുന്നത് പന്തിയല്ലെന്ന് തോന്നി. എല്ലാവര്*ക്കും എന്നോട് ദേഷ്യവും മുറുമുറുപ്പും ഉണ്ടാകും. അങ്ങനെ ഞാന്* തിരിച്ചുപോരുകയായിരുന്നു. താരസംഘടന ഇക്കാര്യത്തില്* വിശദീകരണം ചോദിച്ചിരുന്നു. ഞാന്* മറുപടിയും കൊടുത്തു - ആസിഫ് പറഞ്ഞു.


Keywords:Indrajith,bachilers party,Kaloor stadium,Mohanlal,shooting,malayalam film news, gossips, Prithviraj, mammootty, Kerala strikers,Asif Ali interview