അന്താരാഷ്ട്രക്രിക്കറ്റില്* നൂറ് സെഞ്ച്വറികള്* നേടിയ സച്ചിന്* ടെണ്ടുല്*ക്കറോടുള്ള ആദരസൂചകമായി കൊക്കകോള പുറത്തിറക്കിയത് 7.2 ലക്ഷം സ്വര്*ണ കാനുകള്*. സച്ചിന്റെ ചിത്രമുള്ള സ്വര്*ണനിറമുള്ള കാനുകളാണ് കൊക്കകോള പുറത്തിറക്കിയത്.

ഗോള്*ഡന്* കാനില്* സച്ചിന്റെ ചിത്രത്തോടൊപ്പം തെരഞ്ഞെടുത്ത പത്തു സെഞ്ചുറികളുടെ വിവരണവും ഉണ്ടാകും. ഇത് ഇരുപത് രൂപയ്ക്ക് ലഭ്യമാകും. കൊക്കക്കോളയുടെ ചരിത്രത്തില്* ഇതാദ്യമായാണ് ഒരാളുടെ ചിത്രം നല്**കി കാന്* പുറത്തിറക്കുന്നതെന്ന് മാര്*ക്കറ്റിംഗ് ഡയറക്ടര്* പറഞ്ഞു.

കഴിഞ്ഞ വര്*ഷവും സച്ചിന്റെ ചിത്രമുള്ള കാനുകള്* കൊക്കക്കോള പുറത്തിറക്കിയിരുന്നു. ഒന്*പതു വ്യത്യസ്*ത നിറങ്ങളിലുള്ള കാനുകളാണ്* അന്ന്* പുറത്തിറക്കിയത്*. സച്ചിന്റെ സെഞ്ചുറികളുടെ വിവരണവും കാനിലുണ്ടായിരുന്നു. സച്ചിന്* നൂറാം സെഞ്ച്വറി നേടുമ്പോള്* പത്താം കാന്* പുറത്തിറക്കുമെന്ന് കൊക്കക്കോള അധികൃതര്* അന്ന് അറിയിച്ചിരുന്നു.

ഏഷ്യാ കപ്പില്* ബംഗ്ലാദേശിനെതിരെയാണ് സച്ചിന്* നൂറാം സെഞ്ച്വറി നേടിയത്.


Keywords:Sachin Tendulkar, Asian Cup, 100 century,Golden Can,Coca Cola to roll out 7.2 lakh cans featuring Sachin