ഐ പി എല്* അഞ്ചാം സീസണില്* ഡല്*ഹി ഡെയര്**ഡെവിള്*സ് നായകന്* വിരേന്ദ്ര സെവാഗിന്റെ പ്രകടനം ഏവരും ഉറ്റുനോക്കും. കഴിഞ്ഞ കുറേ മത്സരങ്ങളിലായി മികച്ച പ്രകടനം നടത്താനാകാത്തതിന്റെ കുറവ് പരിഹരിക്കാന്* ലക്*ഷ്യമിട്ടാകും സെവാഗും ബാറ്റിംഗിനിറങ്ങുക. കഴിഞ്ഞ ഏഷ്യാ കപ്പിനുള്ള ടീമില്* സെവാഗിന് അവസരം ലഭിച്ചിരുന്നില്ല. പരുക്കിനെ തുടര്*ന്നാണ് സെവാഗിനെ ഒഴിവാക്കിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്* മോശം ഫോമും ധോണിയോടുള്ള അഭിപ്രായഭിന്നതയുമൊക്കെയാണ് സെവാഗിന് അവസരം നിഷേധിക്കാന്* കാരണമെന്നത് പരസ്യമായ രഹസ്യമാണ്. ഇതൊക്കെക്കൊണ്ടുതന്നെ ഐ പി എല്ലില്* മികച്ച പ്രകടനം പുറത്തെടുത്ത് സെവാഗിന് വിമര്*ശകര്*ക്ക് മറുപടി നല്*കേണ്ടതുണ്ട്.


ഐ പി എല്ലില്* തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് രീതി തന്നെ പുറത്തെടുക്കുമെന്ന് സെവാഗ് പറയുന്നു. ഞാന്* എന്റെ ബാറ്റിംഗ് രീതിയില്* മാറ്റം വരുത്തില്ല. എന്റെ കരിയറില്* ഒതുവരെ ഒരേ രീതിയിലാണ് ബാറ്റിംഗ് ചെയ്തത്. ഞാന്* തന്നെയായിരിക്കും ഡല്*ഹിയുടെ ഇന്നിംഗ്സ് ഓപ്പണ്* ചെയ്യുക. ജയവര്*ധനെയൊക്കെ ടീമിന്റെ ബാറ്റിംഗിന് കരുത്തുപകരും- സെവാഗ് പറയുന്നു.

കഴിഞ്ഞവര്*ഷം ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്*ന്ന് ഞാന്* ബൌള്* ചെയ്തിരുന്നില്ല. എന്നാല്* ഞാന്* ഇത്തവണ ത്രിരാഷ്ട്ര പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യക്ക് വേണ്ടി ബൌള്* ചെയ്തു. അതില്* ഞാന്* സന്തോഷവാനാണ്. ഈ സീസണില്* ഞാന്* ഡല്*ഹിക്ക് വേണ്ടി ബൌള്* ചെയ്യും- സെവാഗ് പറഞ്ഞു.