Results 1 to 1 of 1

Thread: ഷേവിംഗ് പഴങ്കഥയാകും; പകരം ജെല്* വരുന്നു

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഷേവിംഗ് പഴങ്കഥയാകും; പകരം ജെല്* വരുന്നു

    ജോലിത്തിരക്കിനിടയില്* ഷേവ് ചെയ്യാന്* സമയം കിട്ടുന്നില്ലെന്നോര്*ത്ത് വിഷമം വേണ്ട. ഷേവ് ചെയ്ത് നേരം കളയാതെ തന്നെ ഇനി സുന്ദരനാകാം. പറഞ്ഞുവരുന്നത് രോമവളര്*ച്ച തടയുന്ന ഒരു ജെല്ലിനെക്കുറിച്ചാണ്. ഈ ജെല്* ക്ലിക്കായാല്* ഷേവിംഗ് പഴങ്കഥയാകുമെന്നാണ് പെന്**സില്**വാനിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്* പറയുന്നത്. മീശയും താടിയും വളരുന്നത് തടയാന്* ജെല്* പുരട്ടിയാല്* മാത്രം മതി.

    സിഡോഫോവിര്* എന്ന മരുന്നില്* നിന്നാണ് ഈ റബ്-ഓണ്* ജെല്* തയ്യാ*റാക്കുന്നത്. വര്*ഷങ്ങളായി എയിഡ്സ് ചികിത്സകള്*ക്ക് ഉപയോഗിച്ചുവരുന്ന മരുന്നാണ് സിഡോഫോവിര്*. ഈ മരുന്ന് ഉപയോഗിക്കുന്ന പുരുഷന്മാരുടെ മുഖത്ത് രോമവളര്*ച്ച കുറയുന്നത് ഡോക്ടര്*മാരുടെ ശ്രദ്ധയില്*പ്പെട്ടതോടെയാണ് ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്കുള്ള വഴിതുറന്നത്.

    പുരുഷന്മാര്*ക്ക് മാത്രമല്ല, രോമവളര്*ച്ച തടയാന്* സ്ത്രീകള്*ക്കും ജെല്* ഉപയോഗിക്കാം. ജെല്ലിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങള്* പൂര്*ത്തിയായിക്കഴിഞ്ഞു. ചില ഘട്ടങ്ങള്* കൂടി ബാക്കിയുണ്ടെന്ന് ശാസ്ത്രജ്ഞര്* അറിയിച്ചു. ‘ആര്*ക്കൈവ്സ് ഓഫ് ഡെര്*മറ്റോളജി‘ എന്ന ജേര്*ണലില്* ആണ് ഈ വിവരങ്ങള്* ഉള്ളത്.


    Keywords:Cidofovir, Aids treatment, Arkives of dermtology,shaving,a gel That Could Stop Beard From Growing
    Last edited by sherlyk; 03-28-2012 at 04:46 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •