അനന്യയുടെ വിവാഹനിശ്ചയം പോലെ അടുത്ത കാലത്ത് സോഷ്യല്* നെറ്റുവര്*ക്കിംഗ് സൈറ്റുകളില്* ആക്രമിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമായ മറ്റൊരു വാര്*ത്തയില്ല. മലയാളികള്*ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്* അറിയില്ലെന്ന് അനന്യ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

അനന്യയുടെ ഭാവി വരന്* ആഞ്ജനേയന്* മുമ്പ് വിവാഹിതനാണെന്ന വാര്*ത്തയാണ് ഫേസ്ബുക്ക് പോലെയുള്ള സൈറ്റുകളില്* വലിയ ചര്*ച്ചാവിഷയമായത്. ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് കേസ് കൊടുത്തെന്നും വാര്*ത്തയുണ്ടായിരുന്നു. ആഞ്ജനേയന്* മുമ്പ് വിവാഹം കഴിച്ചിരുന്നതായി പിന്നീട് അനന്യയും സ്ഥിരീകരിച്ചിരുന്നു.

പുതിയ റിപ്പോര്*ട്ട്, അനന്യ വിവാഹത്തില്* നിന്ന് പിന്**മാറുന്നു എന്നാണ്. തല്*ക്കാലം വിവാഹം വേണ്ടെന്നും ഇപ്പോള്* സിനിമയില്* ശ്രദ്ധ കൊടുക്കാനുമാണത്രെ അനന്യയുടെ തീരുമാനം.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശത്തെ തുടര്*ന്നാണ് ഈ നിര്*ണായക തീരുമാനം അനന്യ കൈക്കൊണ്ടതെന്നറിയുന്നു.

എന്നാല്* ഈ റിപ്പോര്*ട്ടിന്*റെ കൂടുതല്* വ്യക്തമായ വിവരങ്ങള്* അനന്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


Keywords:wedding,relatives, friends,facebook malayalees,ananaya's engagements, social network,Ananya Says no to Anjaneyan