കരുത്തുറ്റ ജികെയെ കാലം മറന്നിട്ടില്ല. വര്*ഷങ്ങള്* പലത് കടന്നുപോയി ന്യൂഡല്*ഹി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ജി.കെ എന്ന കഥാപാത്രത്തെ ആരും മറന്നുകാണാനിടയില്ല. ദേവന്* വില്ലന്* ശോഭയിലേക്കുയര്*ന്ന ഈ ചിത്രം അക്കാലത്ത് മലയാളസിനിമ സ്വപ്നം കാണുന്നതിനുമപ്പുറത്ത് വിരാജിച്ച ഹൈടെക്*സിനിമയായിരുന്നു.

ജോഷി, ഡെന്നീസ് ജോസഫ് , മമ്മൂട്ടി എന്നിവരിലൂടെ സാദ്ധ്യമാക്കിയ ന്യൂഡല്*ഹി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ആലോചന മുറുകുകുയാണ്. പ്രശസ്ത ഛായാഗ്രാഹകന്* ജയാനന്* വിന്*സെന്റാണ് രണ്ടാംഭാഗത്തിനുള്ള ശ്രമങ്ങളുമായ് മുന്നോട്ട് നീങ്ങുന്നത്.

ജയാനന്* തന്നെ സംവിധാനം നിര്*വ്വഹിക്കാന്* ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കുവേണ്ടി ഡെന്നീസ് ജോസഫിനെ സമീപിച്ചെങ്കിലും ആശാവഹമായ മറുപടിയല്ല ലഭിച്ചതത്രേ.

മമ്മൂട്ടി, സുമലത, ഉര്*വ്വശി എന്നിവര്* മാത്രമാണ് ന്യൂഡല്*ഹി എന്ന ചിത്രത്തിലെ അവശേഷിക്കുന്ന പ്രധാനികള്*. അവരെ മുന്*നിര്*ത്തി ഇക്കാലത്ത് പഴയചിത്രത്തെയും വെല്ലുന്നവിധം ഒന്ന് എഴുതി ഒപ്പിക്കുക ശ്രമകരമാണ്. ാര്*ഡം മാത്രം നോക്കി സിനിമ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പ്രമേയം ശക്തമായി നിന്നില്ലെങ്കില്* സിനിമ പാളും, അത് സമ്മാനിക്കുക വലിയ നഷ്ടം തന്നെ ആവും.

ന്യൂഡല്*ഹിക്ക് മുമ്പും ിമ്പും എന്ന് മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയിരുന്നു. ദേവന്* തിളങ്ങിയതും അതുവഴി തെലുങ്കില്* പേരെടുത്തതും ന്യൂഡല്*ഹിക്കുശേഷമാണ്. ന്യൂഡല്*ഹിയുടെ രണ്ടാംവരവുണ്ടായാല്* പ്രേക്ഷകരുടെ പ്രതീക്ഷകള്* സകലസീമകളും ഭേദിയ്ക്കുമെന്നുറപ്പാണ്. എന്നാ്വ്ഡ ന്യൂഡല്*ഹി സൃഷ്ടിച്ച ഇമേജിനെ മറികടക്കാന്* സാധിക്കാതെ വന്നാല്* സിനിമ ജയാനന്* വിന്*സെന്റിന് ഒരു ബാധ്യതയാവും.

സൂപ്പര്*ഹിറ്റുകളുടെ റീമേക്കും രണ്ടാം ഭാഗവുമൊക്കെ ഇത്തിരി റിസ്*ക്കുള്ള ഏര്*പ്പാടാണ്. നടന്നാല്* നടന്നു എന്നേ പറയാനൊക്കൂ.