അജിത്ത് നായകനാകുന്ന അടുത്ത ചിത്രത്തിൽ നായികയാകുന്നത് തമന്ന. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഈ നായിക പദവി തമന്നയെ തേടിയെത്തിയിരിക്കുന്നത്. നായികയായി അനുഷ്കയെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റു സിനിമകളുടെ തിരക്കുകൾ കാരണം ഈ സിനിമ ഏറ്റെടുക്കാൻ കഴിയാത്തതിനാൽ അജിത്തിന്രെ നായികയാകേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു അവർ.

തുടർന്നാണ് തമന്നയെ തേടി അവസരം വന്നത്. തമന്ന തന്നെയാണ് നായികയെന്ന് ചിത്രത്തിന്രെ സംവിധായകൻ ശിവ അറിയിച്ചു. നിർമ്മാതാവ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു പക്ഷെ തമന്നയ്ക്ക് കിട്ടുന്ന നല്ല ഒരു അവസരമായിരിക്കാം. 2011ലാണ് തമന്ന തമിഴ് സിനിമയിൽ അവസാനമായി അഭിനയിച്ചത്,​ കെ-ടൗൺ,​ വേങ്കൈ എന്നിവയായിരുന്നു. പക്ഷേ വിചാരിച്ചത്ര വിജയം രണ്ടു ചിത്രങ്ങളിൽ നിന്നും ഉണ്ടായില്ല. പിന്നീട് തെലുങ്ക്,​ കന്നട സിനിമകളുടെ തിരക്കുകളിലായിരുന്നു അവർ. ഒരു വ*ർഷത്തിനു ശേഷം നല്ലൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഈ തെന്നിന്ത്യൻ സുന്ദരി.


Tamanna


Keywords: tamanna, tamanna new news, tamanna latest news, tamanna latest stills, tamanna and ajith, tamanna new film, tamanna ajith new film